മൂന്നാര്‍: ജനസംഖ്യാ കണക്കെടുപ്പിന്‍െറ ഭാഗമായി ദേശവ്യാപകമായി നടത്തപ്പെടുന്ന സെന്‍സസ് ഡ്യൂട്ടിയില്‍ വീഴ്ച വരുത്തിയതായി ആരോപണം. കേന്ദ്രസര്‍ക്കാറിന്‍െറ കര്‍ശന മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്ന സെന്‍സസ് ഡ്യൂട്ടിക്ക് പ്രത്യേക പരിശീലനം ലഭിച്ചവരെ മാത്രമേ നിയാഗിക്കാവൂ എന്ന നിര്‍ദേശമുള്ളപ്പോഴാണ് പരിചയമൊന്നുമില്ലാത്ത പകരക്കാരിയെവെച്ച് അധ്യാപിക ഉത്തരവാദിത്യരാഹിത്യം പ്രകടമാക്കിയത്. റവന്യൂ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനാണ് ഇതിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതെന്നും പറയപ്പെടുന്നു. മൂന്നാര്‍ ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ് സ്കൂളിലെ സ്ഥിരം അധ്യാപികയാണ് പകരക്കാരിയെ ഡ്യൂട്ടിക്കുവെച്ച് ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞത്. സെന്‍സസ് ഡ്യൂട്ടി എടുക്കേണ്ട ദിവസങ്ങളില്‍ അധ്യാപിക തമിഴ്നാട്ടിലേക്ക് ഉല്ലാസയാത്ര പോയിരിക്കുകയായിരുന്നെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.