നെടുങ്കണ്ടം: നെടുങ്കണ്ടത്തിനനുവദിച്ച ഫയര്‍ഫോഴ്സ് ഓഫിസ് ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് നെടുങ്കണ്ടത്തത്തെിയ ഫയര്‍ഫോഴ്സ് വാഹനം നാട്ടുകാര്‍ തടഞ്ഞിട്ടു. തിങ്കളാഴ്ച സ്റ്റേഷനറി കടയില്‍ തീ പിടിത്തം അണക്കാനത്തെിയ വാഹനങ്ങളാണ് ടൗണില്‍ തടഞ്ഞിട്ടത്. രാവിലെ 7.45ന് തീ പിടിത്തമുണ്ടായതറിയിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് വാഹനങ്ങള്‍ എത്തിയത്. ഇതുമൂലമാണ് കട പൂര്‍ണമായും കത്താനിടയായതെന്നും നെടുങ്കണ്ടത്തിനനുവദിച്ച സ്ഥാപനം ആരംഭിച്ചിരുന്നെങ്കില്‍ വന്‍ നാശനഷ്ടം ഒഴിവാക്കാമായിരുന്നുവെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. തീപിടിത്തമുണ്ടായി കോടികള്‍ നഷ്ടമുണ്ടായ സാഹചര്യത്തിലെങ്കിലും ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഒടുവില്‍ തഹസീല്‍ദാറുടെയും സി.ഐയുടെയും നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ഫയര്‍സ്റ്റേഷനുവേണ്ടി കണ്ടത്തെിയ സ്ഥലത്ത് എത്രയും വേഗം സ്റ്റേഷന്‍ ആരംഭിക്കാന്‍ വേണ്ട നടപടി സ്വീകരിക്കാമെന്ന ഉറപ്പിന്മേല്‍ വാഹനങ്ങള്‍ മോചിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.