തൊടുപുഴ: ഗാന്ധിജി സ്റ്റഡി സെന്‍റര്‍ കാര്‍ഷികമേളയോട് അനുബന്ധിച്ച് നടത്തിയ കന്നുകാലി പ്രദര്‍ശനം ശ്രദ്ധേയമായി. സങ്കരയിനങ്ങളും നാടനുമടക്കം പശു, കാള, എരുമ, പോത്ത്, ആട് എന്നിവ അണിനിരന്ന പ്രദര്‍ശനം കാണാന്‍ നിരവധിയാളുകള്‍ എത്തി. കോലാനി നടുക്കണ്ടം തെരുവേല്‍ സാജന്‍െറ ലക്ഷ്മിക്കുട്ടി എന്ന മൂന്നു വയസ്സുകാരി പശു കാണികളുടെ ശ്രദ്ധപിടിച്ചുപറ്റി. ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍നിന്നുള്ള പൊങ്കന്നൂര്‍ ഇനം പശുവാണ് ലക്ഷ്മിക്കുട്ടി. ഇതിന് മൂന്നുമുതല്‍ അഞ്ച് ലിറ്റര്‍വരെ പാല്‍ ലഭിക്കും. 70 സെന്‍റിമീറ്റര്‍ ഉയരം മാത്രമാണ് ഇതിനുള്ളത്. ഇതേ ഇനത്തിലുള്ള നാലുവയസ്സുള്ള മൂരിക്കുട്ടനും സാജനുണ്ട്. എച്ച്.എഫ് ഇനത്തില്‍പെട്ട വേറെ രണ്ട് പശുക്കളെയും സാജന്‍ വളര്‍ത്തുന്നുണ്ട്. കാലിപ്രദര്‍ശനത്തില്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കിയവര്‍-സജി ജനാര്‍ദനന്‍, പുത്തന്‍പുരക്കല്‍, വണ്ണപ്പുറം (എച്ച്.എഫ് വിഭാഗം), ഇടവെട്ടി മുല്ലശേരി ആഷിക് (ജഴ്സി വിഭാഗം), നാകപ്പുഴ കൊമ്പനാല്‍ പ്രസാദ് (സുനന്ദിനി), തെക്കുംഭാഗം വട്ടക്കുന്നേല്‍ വിന്‍സെന്‍റ് ജോര്‍ജ് (എരുമ വിഭാഗം), മൈലക്കൊമ്പ് പാറച്ചാലില്‍ പി.പി. തമ്പാന്‍ (കിടാരി വിഭാഗം), വണ്ണപ്പുറം പുത്തന്‍പുരക്കല്‍ സി.ജി. സനിലും (കിടാവ് വിഭാഗം). പാറപ്പുഴ തകരപ്പിള്ളില്‍ സോജന്‍ (ആട് ആണ്‍ വിഭാഗം) വഴിത്തല മണിമലയില്‍ ലിജോ ജോസഫ് (ആട് പെണ്‍ വിഭാഗം).എച്ച്. എഫ്., ജഴ്സി, സുനന്ദിനി, എരുമ വിഭാഗങ്ങള്‍ക്ക് ഒന്നാം സമ്മാനമായി 10000 രൂപയും രണ്ടാം സമ്മാനമായി 5000 രൂപയും മൂന്നാം സമ്മാനമായി 2500 രൂപയും നല്‍കി. കിടാരി വിഭാഗത്തിന് ഒന്നാം സമ്മാനമായി 5000 രൂപയും രണ്ടാം സമ്മാനമായി 2500 രൂപയും മൂന്നാം സമ്മാനമായി 1000 രൂപയും നല്‍കി. ആട് വിഭാഗങ്ങള്‍ക്ക് ഒന്നാം സമ്മാനമായി 2000 രൂപയാണ് നല്‍കിയത്. പ്രദര്‍ശനമത്സരത്തില്‍ പങ്കെടുത്ത എല്ലാ ഉരുക്കള്‍ക്കും കേരള ഫീഡ്സ് കാലിത്തീറ്റ നല്‍ക ി. പ്രതിദിനം 40 ലിറ്റര്‍ വരെ പാല്‍ ലഭിക്കുന്ന പശുക്കള്‍ പ്രദര്‍ശനത്തില്‍ എത്തിയിരുന്നു. ഗവ. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കേരള ഫീഡ്സ് ചെയര്‍മാന്‍ അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എസ്. ചന്ദ്രന്‍കുട്ടി, കേരള ലൈവ്റ്റോക് ഡെവലപ്മെന്‍റ് മാനേജിങ് ഡയറക്ടര്‍ ഡോ. ജോസ് ജയിംസ്, ഷിബു തെക്കുംപുറം, മൃഗസംരക്ഷണ വകുപ്പ് ഇടുക്കി ജില്ലാ ഓഫിസര്‍ ആര്‍. ശ്രീനിവാസന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജോര്‍ജ് പി. എബ്രാഹം, ടോമി കാവാലം, പോള്‍ കുഴിപ്പിള്ളില്‍, ബീന ബിജു എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.