കുമളിയില്‍ പോസ്റ്റ് ഓഫിസ് പ്രവര്‍ത്തനം താറുമാറില്‍

കുമളി: അന്താരാഷ്ട്ര വിനോദസഞ്ചാരകേന്ദ്രമായ തേക്കടി ഉള്‍ക്കൊള്ളുന്ന കുമളി ടൗണിലെ ഏക പോസ്റ്റ് ഓഫിസ് അടച്ചുപൂട്ടിയെന്ന് വിനോദസഞ്ചാരികളും നാട്ടുകാരും. പിന്നില്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പോസ്റ്റല്‍ അധികൃതര്‍. മാസങ്ങള്‍ക്കുമുമ്പ് അറ്റകുറ്റപ്പണിയുടെ പേരില്‍ മുന്‍വശം അടച്ച പോസ്റ്റ് ഓഫിസ് എട്ടുമാസത്തിനുശേഷവും മുന്‍വശം പൂട്ടിയ അവസ്ഥയില്‍ തുടരുന്നതാണ് വിനോദ സഞ്ചാരികളെയും നാട്ടുകാരെയും വെട്ടിലാക്കിയത്. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് തേക്കടിയിലത്തെുന്ന സഞ്ചാരികള്‍ കത്തുകളും പാര്‍സലുകളും അയക്കാന്‍ ഏറെ ആശ്രയിക്കുന്നത് ടൗണിലെ പോസ്റ്റ് ഓഫിസിനെയാണ്. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി പുതിയ ഫര്‍ണിച്ചറും എത്തിച്ചെങ്കിലും വയറിങ് ജോലി വൈകുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. പണി തുടങ്ങും മുമ്പേ രണ്ടുലക്ഷം രൂപ ചെലവില്‍ വയറിങ് ജോലികള്‍ നടത്തിയിരുന്നു. ഇതിനുപിന്നാലെ കെട്ടിടത്തിന്‍െറ അറ്റകുറ്റപ്പണി നടത്തിയ ഘട്ടത്തില്‍ വയറിങ് മുഴുവന്‍ മാറ്റേണ്ടിവന്നതാണ് തിരിച്ചടിയായത്. നവീകരിച്ച ഓഫിസില്‍ ആധുനിക രീതിയില്‍ വയറിങ് ജോലികള്‍ നടത്താന്‍ പോസ്റ്റ്മാസ്റ്റര്‍ ജനറലിന്‍െറ ഓഫിസ് തുക അനുവദിക്കാത്തതാണ് പ്രവര്‍ത്തനം താറുമാറാക്കിയത്. മുന്‍വശം പൂട്ടിയതോടെ ബസ് സ്റ്റാന്‍ഡിനുള്ളിലൂടെ കെട്ടിടത്തിന്‍െറ പിന്‍ഭാഗത്തത്തെി വേണം തപാല്‍ അയക്കാന്‍. കെട്ടിടത്തോടുചേര്‍ന്ന ക്വാര്‍ട്ടേഴ്സിലെ പരിമിത സൗകര്യത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തനം. ജില്ലയില്‍ ആദ്യമായി ഇന്‍റര്‍നെറ്റ് കഫേ ആരംഭിച്ച പോസ്റ്റ് ഓഫിസില്‍ എ.ടി.എം കൗണ്ടര്‍ തുടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് ഓഫിസ് പ്രവര്‍ത്തനം തകിടം മറിഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.