മൂന്നാര്‍: മുന്നറിയിപ്പില്ലാതെ കെ.എസ്.ആര്‍.ടി.സി സബ് ഡിപ്പോയില്‍ നിന്ന് തമിഴ്നാട്ടിലേക്കുള്ള ഏഴോളം സര്‍വിസുകള്‍ നിര്‍ത്തിവെച്ചു. ഇതുമൂലം സ്റ്റേഷനിലത്തെിയ തമിഴ്നാട് യാത്രക്കാര്‍ ദുരിതത്തിലായി. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 142 അടിയായി നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് ചില സംഘടനകള്‍ തമിഴ്നാട് തേനി ജില്ലയിലെ ഗൂഡല്ലൂരില്‍ ശനിയാഴ്ച രാവിലെ എട്ടു മുതല്‍ വഴിതടയല്‍ സമരം നടത്തുമെന്ന പ്രചാരണത്തെ തുടര്‍ന്നാണ് തേനി ഭാഗത്തേക്കുള്ള നാലു സര്‍വിസുകളും ഉദുമലപ്പേട്ട ഭാഗത്തേക്കുള്ള മൂന്നു സര്‍വിസും ശനിയാഴ്ച നിര്‍ത്തിവെച്ചത്. ഇത് തെറ്റായ വിവരമാണെന്നും ഇങ്ങനെ ഒരു സമരം പ്രഖ്യാപിച്ചിട്ടില്ളെന്നുമാണ് അതിര്‍ത്തി മേഖലകളില്‍നിന്ന് അറിയാന്‍ കഴിഞ്ഞത്. തെറ്റായ വിവരമാണെന്ന് മനസ്സിലാക്കിയതോടെ മൂന്നാര്‍ കെ.എസ്.ആര്‍.ടി.സി സബ് ഡിപ്പോയില്‍നിന്ന് വൈകുന്നേരം മൂന്നിന് ശേഷം തമിഴ്നാട്ടിലേക്കുള്ള സര്‍വിസുകള്‍ ആരംഭിക്കുകയും ചെയ്തു. തമിഴ്നാടില്‍നിന്നുള്ള ബസുകള്‍ മൂന്നാറിലത്തെുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.