കോഴിമുട്ട വ്യാപാരിയുടെ പണം കവര്‍ന്ന മൂന്നുപേര്‍ പിടിയില്‍

തൊടുപുഴ: കോഴിമുട്ട വ്യാപാരിയുടെ 4.32 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. കുമ്പംകല്ല് വഴിക്കല്‍ പുരയിടം മുനീര്‍ (28), കാരിക്കോട് താഴെത്തൊടിയില്‍ വിഷ്ണു (20), ഉണ്ടപ്ളാവ് ആറ്റുപുറത്ത് ജലീല്‍ (24) എന്നിവരാണ് പിടിയിലായത്. കടയുടമയുടെ ബന്ധുവാണ് മുനീര്‍. ജനുവരി 28നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തൊടുപുഴ മാര്‍ക്കറ്റിലെ വി.എ.പി സ്റ്റാള്‍ ഉടമ പരീതിന്‍െറ പണമാണ് നഷ്ടപ്പെട്ടത്. ദിണ്ടിഗല്ലില്‍നിന്നുമാണ് വ്യാപാരി സ്ഥിരമായി തൊടുപുഴയിലേക്ക് മുട്ട ലോഡ് എത്തിച്ചിരുന്നത്. 28ന് വൈകീട്ട് ലോഡിനാവശ്യമായ തുക ഡ്രൈവറെ എല്‍പിച്ചിരുന്നു. വാഹനത്തില്‍ കിടന്നുറങ്ങിയ ഡ്രൈവര്‍ രാവിലെ എഴുന്നേറ്റപ്പോള്‍ പണം നഷ്ടപ്പെടുകയായിരുന്നു. തൊടുപുഴ ഡിവൈ.എസ്.പിയുടെ നിര്‍ദേശപ്രകാരം ഒരു മാസമായി നടന്ന അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. തൊടുപുഴയില്‍നിന്ന് ലോറിയുടെ പിന്നാലെ പോയ മുനീറും വിഷ്ണു, ജലീല്‍ എന്നിവര്‍ ദിണ്ടിഗല്ലില്‍വെച്ച് ഡ്രൈവര്‍ ഉറങ്ങിയ സമയത്ത് ഡാഷ് ബോര്‍ഡ് വ്യാജതാക്കോലിട്ട് തുറന്നാണ് മോഷണമെന്ന് പൊലീസ് കണ്ടത്തെി. പണം കവര്‍ന്നതിനുശേഷം തിരികെ തൊടുപുഴയിലത്തെുകയായിരുന്നു. ലോറി സ്ഥിരമായി തമിഴ്നാട്ടില്‍ പച്ചക്കറിയും മുട്ടയും എടുക്കാന്‍ പോകുന്നതായി കടയില്‍ സഹായിയായി നിന്നിരുന്ന മുനീര്‍ മനസ്സിലാക്കി. തുടര്‍ന്നാണ് ജലീലിനെയും കൂട്ടുകാരനായ വിഷ്ണുവിനെയും കൂടെക്കൂട്ടി മോഷണ പദ്ധതി ആവിഷ്കരിച്ചതെന്ന് പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞു. പ്രതികളെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും മറ്റ് കുറ്റകൃത്യങ്ങളിലും ഇവരില്‍ ആരെങ്കിലും ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന് ചോദ്യം ചെയ്തു വരുന്നതായും സി.ഐ ഓഫിസില്‍നിന്ന് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.