ചെറുതോണി: അയ്യായിരത്തില്‍പരം ചെറുകിട തേയില കര്‍ഷകര്‍ക്ക് പ്രതീക്ഷയുടെ പുതുനാമ്പുകള്‍ സമ്മാനിച്ച് തേയില ഫാക്ടറിക്ക് മലമുകളില്‍ ശിലാസ്ഥാപനം. കൊളുന്ത് വില്‍ക്കാന്‍ മൂന്നാറിലും ദേവികുളത്തുമുള്ള ഫാക്ടറികള്‍ അന്വേഷിച്ചു പോകേണ്ടി വന്നിരുന്ന ചെറുകിട കര്‍ഷകന്‍െറ ദുരിതമാണ് പുതിയ ഫാക്ടറിയുടെ ആരംഭത്തോടെ ഇല്ലാതാകുന്നത്. ഹൈറേഞ്ചിന്‍െറ മധ്യഭാഗത്തെ എല്ലാ തേയില കര്‍ഷകര്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ് പുതിയ ഫാക്ടറി. സഹ. മേഖലയില്‍ ജില്ലയില്‍ രണ്ടാമത്തെ ഫാക്ടറിക്കാണ് ശനിയാഴ്ച തറക്കല്ലിട്ടത്. അഞ്ചുകോടി ചെലവില്‍ തങ്കമണി സഹ. ബാങ്ക് നിര്‍മിക്കുന്ന ഫാക്ടറി ഡിസംബറില്‍ നിര്‍മാണം പൂര്‍ത്തിയാകും. ജില്ലാ സഹ. ബാങ്കിന്‍െറയും ടീബോര്‍ഡിന്‍െറയും സഹകരണത്തോടെ ആരംഭിക്കുന്ന ഫാക്ടറിക്ക് 1.75 കോടിയുടെ കേന്ദ്ര സബ്സിഡിയും ലഭിച്ചിട്ടുണ്ട്. ഫാക്ടറി സൈറ്റില്‍ ഒഴുകിയത്തെിയ തേയില കര്‍ഷകരുടെയും പ്രദേശവാസികളുടെയും തിങ്ങിനിറഞ്ഞ സാന്നിധ്യത്തില്‍ അഡ്വ. ജോയ്സ് ജോര്‍ജ് എം.പി ശിലാസ്ഥാപനം നിര്‍വഹിച്ചു. ജില്ലാ ബാങ്ക് പ്രസിഡന്‍റ് അഡ്വ. ഇ.എം. ആഗസ്തി അധ്യക്ഷത വഹിച്ചു. ജില്ലയില്‍ ആദ്യമായി പ്രാഥമിക സഹ. ബാങ്കുകളില്‍ ലാഭവിഹിതം പ്രഖ്യാപിച്ച് തങ്കമണി സഹ. ബാങ്കിന്‍െറ അംഗങ്ങള്‍ക്ക് റോഷി അഗസ്റ്റിന്‍ എം.എല്‍.എ ലാഭവിഹിതം വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്‍റ് റോമിയോ സെബാസ്റ്റ്യന്‍ സ്വാഗതം പറഞ്ഞു. ടീബോര്‍ഡ് ഓഫ് ഇന്ത്യ എക്സി. ഡയറക്ടര്‍ സി. പോളരശ് മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡയറക്ടര്‍ ഹരിപ്രകാശ്, സി.വി. വര്‍ഗീസ്, നോബിള്‍ ജോസഫ്, ലിസമ്മ സാജന്‍, എ.ആര്‍. രാജേഷ്, എം.എം. രാജപ്പന്‍, ജില്‍സ് മോന്‍, റെജി മുക്കാട്ട്, എ.ജെ. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.