തൊടുപുഴ: ജില്ലയിലെ വ്യവസായ മേഖലയില്‍ സ്ത്രീ പങ്കാളിത്തത്തില്‍ വന്‍ വര്‍ധന. സംരംഭകത്വ മേഖലയില്‍ സ്ത്രീ പങ്കാളിത്തം സജീവമായതോടെ 293 പുതിയ വനിതാ സംരംഭങ്ങളാണ് അഞ്ച് വര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ യാഥാര്‍ഥ്യമായത്. ടെയ്ലറിങ്, ഭക്ഷ്യസംസ്കരണം തുടങ്ങി വനിതകള്‍ ആരംഭിച്ച നൂതന സംരംഭങ്ങള്‍ നിരവധിയാണ്. 27 കോടി രൂപയിലധികമാണ് വിവിധ സംരംഭങ്ങള്‍ക്കായി വനിതകള്‍ നിക്ഷേപിച്ചത്. നൈപുണ്യ വികസന പദ്ധതി പ്രകാരം 150ല്‍ അധികം വനിതകളെ പങ്കെടുപ്പിച്ചാണ് ടെയ്ലറിങ്ങിലും ഭക്ഷ്യസംസ്കരണത്തിലും പരിശീലനം നല്‍കിയത്. പുതിയ വ്യവസായ സംരംഭകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വിവിധ പദ്ധതികളിലൂടെ നിരവധി വനിതകള്‍ വ്യവസായ വകുപ്പിന്‍െറ സഹായത്തോടെ മേഖലയിലേക്ക് കടന്നുവന്നു. പുതിയ സംരംഭകരെ കണ്ടത്തൊനും കൂടുതല്‍ സബ്സിഡികള്‍ അനുവദിക്കാനുമായി സംരംഭകത്വ സഹായ പദ്ധതിയും നൈപുണ്യ വികസന പരിപാടികളും വിവിധ സെമിനാറുകളും വികസനത്തിന്‍െറ പുതിയ കാഴ്ചപ്പാടുകള്‍ക്ക് വഴിയൊരുക്കി. പുതിയ വ്യവസായ സംരംഭങ്ങളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ 58 വ്യത്യസ്ത സംരംഭങ്ങള്‍ക്കായി അനുവദിച്ച രണ്ടുകോടി 33 ലക്ഷം രൂപയുടെ സബ്സിഡി വികസന മേഖലയില്‍ പുതിയ മുതല്‍ക്കൂട്ടായി. കേന്ദ്രസര്‍ക്കാറിന്‍െറ പി.എം.ഇ.ജി.പി പദ്ധതി വഴി 221 സംരംഭങ്ങളാണ് ജില്ലയില്‍ തുടങ്ങിയത്. ഇതിനായി 2.75 കോടിയുടെ സബ്്സിഡിയാണ് വിതരണം ചെയ്തത്. വികസനത്തിന് പുതിയമാനം നല്‍കിയതിനൊപ്പം വ്യവസായ വകുപ്പിന്‍െറ നേതൃത്വത്തില്‍ ജില്ലയില്‍ നൈപുണ്യ വികസന പരിപാടിയുടെ ഭാഗമായി പനംകുട്ടി നെയ്ത്ത് സഹകരണസംഘത്തിലെ നെയ്ത്തുകാര്‍ക്കായി പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങളും ധനസഹായവും ടെക്നോളജി അപ്ഗ്രഡേഷനും ലഭ്യമാക്കി. നവസംരംഭകരെ ആകര്‍ഷിക്കാനായി നടപ്പാക്കുന്ന സംരംഭകത്വ വികസന പരിപാടി, ടെക്നോളജി ക്ളിനിക് എന്നിവയിലൂടെ ഭക്ഷ്യസംസ്കരണം, റബറധിഷ്ഠിത വ്യവസായം, തയ്യല്‍ എന്നീ മേഖലകളില്‍ പരിശീലനം നല്‍കി 490 പുതിയ സംരംഭകരെയാണ് കണ്ടത്തെിയത്. വ്യവസായ രംഗം കൂടുതല്‍ മെച്ചപ്പെടുത്താനായി നടത്തുന്ന വ്യവസായ ഉല്‍പന്നങ്ങളുടെ വിപണനമേളകളും നിക്ഷേപകസംഗമവും കൈത്തറി വസ്ത്ര പ്രദര്‍ശന-വിപണന മേളകളും പുതിയ വികസന നേട്ടങ്ങള്‍ക്ക് കരുത്തുപകര്‍ന്നു. ജില്ലയില്‍ അഞ്ചുവര്‍ഷം കൊണ്ട് 327 കോടിയുടെ നിക്ഷേപവും 1200 തൊഴിലവസരങ്ങളും വ്യവസായ വകുപ്പ് സൃഷ്ടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.