വ്യാജചാരായ വില്‍പന: ആദിവാസികള്‍ പൊലീസില്‍ പരാതി നല്‍കി

മൂന്നാര്‍: കുണ്ടള സാന്‍േറാസ് കോളനിയിലെ വ്യാജചാരായ വില്‍പനക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസികള്‍ മൂന്നാര്‍ പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത പളനിസ്വാമിയുടെ ഭാര്യയും മക്കളുമായാണ് സംഘം സ്റ്റേഷനിലത്തെിയത്. കുടിയിലെ വ്യാജ മദ്യവില്‍പന മൂലം നിരവധിപേര്‍ മാട്ടുപ്പെട്ടി ജലാശയത്തില്‍ചാടി ആത്മഹത്യ ചെയ്തിട്ടുണ്ട്. കുടിയില്‍ 11പേര്‍ വ്യാജചാരായ വില്‍പന നടത്തുന്നുണ്ട്. മൂന്നാര്‍, വട്ടവട, തമിഴ്നാട് തുടങ്ങിയ പ്രദേശങ്ങളില്‍നിന്നത്തെിക്കുന്ന ചാരായമാണ് കുടികളിലത്തെിച്ചു വില്‍പന നടത്തുന്നത്. വ്യാജചാരായ വില്‍പനമൂലം കുടികളിലെ പുരുഷന്മാര്‍ ജോലിക്കുപോകുന്നില്ല. പലരും മദ്യത്തിന് അടിമകളായിരിക്കുകയാണ്. സംഭവത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കുടിയിലെ ആദിവാസികള്‍ കുറച്ചു മാസങ്ങള്‍ക്കുമുമ്പ് പരാതി നല്‍കിയെങ്കിലും തുടര്‍നടപടിയുണ്ടായില്ല. മൂന്നാറില്‍നിന്ന് 26 കിലോമീറ്റര്‍ അകലെ കുണ്ടള, എല്ലപ്പെട്ടി, സാന്‍േറാസ് കോളനി എന്നിവിടങ്ങളില്‍ വ്യാജചാരായ വില്‍പന തകൃതിയാണെന്ന് പരാതിയുണ്ടെങ്കിലും പരിശോധന നടത്തുന്നതില്‍ എക്സൈസ് വകുപ്പ് അലംഭാവം കാട്ടുകയാണെന്ന് ആക്ഷേപമുണ്ട്. മൂന്നാര്‍ പൊലീസിന്‍െറ സഹായത്തോടെ വ്യാജചാരായ കേസുമായി ബന്ധപ്പെട്ട് പിടികൂടിയ പ്രതികളില്‍ പകുതിയോളംപേര്‍ എല്ലപ്പെട്ടി സ്വദേശികളാണ്. കമ്പനിയുടെ തോട്ടങ്ങളുടെ സമീപത്തുള്ള വനപ്രദേശങ്ങളിലാണ് വ്യാജ ചാരായ വാറ്റ് നടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.