പീരുമേട്: താലൂക്ക് ആശുപത്രിയിലെ വോള്‍ട്ടേജ് ക്ഷാമം മൂലം എക്സ്റേ യൂനിറ്റ് പ്രവര്‍ത്തിക്കുന്നില്ല. കഴിഞ്ഞ ഒരുവര്‍ഷമായി എക്സ്റേ യൂനിറ്റിന്‍െറ പ്രവര്‍ത്തനം പ്രതിസന്ധിയിലായിട്ടും വോള്‍ട്ടേജ് പ്രശ്നം പരിഹരിക്കാന്‍ ബ്ളോക് പഞ്ചായത്ത് ഭരണ സമിതി തയാറാകുന്നില്ളെന്ന് പരാതി ഉയര്‍ന്നു. എക്സ്റേ പ്രവര്‍ത്തിക്കാത്തതിനാല്‍ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പോകേണ്ട ഗതികേടിലാണ് രോഗികള്‍. അസ്ഥിരോഗ വിദഗ്ധന്‍െറ സേവനം ലഭ്യമാണെങ്കിലും എക്സ്റേ പ്രവര്‍ത്തിക്കാത്തതിനാല്‍ രോഗനിര്‍ണയം നടത്താന്‍ സാധിക്കുന്നില്ല. ദേശീയപാത 183 ഉള്‍പ്പെടെയുള്ള റോഡുകളില്‍ വാഹനാപകടങ്ങളില്‍ പരിക്കുപറ്റി എത്തുന്നവരെയും എക്സ്റേ എടുക്കാന്‍ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത് വിടുന്നത് പതിവ് സംഭവങ്ങളാണ്. വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കണമെന്നും ഇതിന് എട്ടുലക്ഷം രൂപയുടെ ചെലവുണ്ടാകുമെന്നും വൈദ്യുതി വകുപ്പ് ബ്ളോക് പഞ്ചായത്തിനെ അറിയിച്ചിരുന്നു. പ്രശ്നം ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി ചര്‍ച്ചചെയ്യുകയും രണ്ടുതവണയായി പണം അനുവദിക്കാമെന്ന് കഴിഞ്ഞ ബ്ളോക് പഞ്ചായത്ത് ഉറപ്പുംനല്‍കിയിരുന്നു. എന്നാല്‍, പുതിയ ഭരണസമിതി സ്ഥാനമേറ്റതോടെ നടപടി കടലാസിലൊതുങ്ങി. വോള്‍ട്ടേജുള്ളപ്പോള്‍ വരുന്നവര്‍ക്ക് മാത്രമാണ് എക്സ്റേ എടുക്കാന്‍ സാധിക്കുന്നത്. അപകടങ്ങളില്‍ നിസ്സാര പരിക്കുപറ്റിയത്തെുന്നവരും കാഞ്ഞിരപ്പള്ളിയിലത്തെി എക്സ്റേ എടുത്ത് പീരുമേട്ടില്‍ തിരിച്ചത്തെിയാണ് ചികിത്സ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.