നെടുങ്കണ്ടം: ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവില്‍ ഉടുമ്പന്‍ചോലയില്‍ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസ് അനുവദിച്ചു. നിലവിലെ ഓവര്‍സീയര്‍ ഓഫിസ് സെക്ഷന്‍ ഓഫിസാക്കി ഉയര്‍ത്തുകയാണ് ചെയ്തത്. നെടുങ്കണ്ടം ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസിന് കീഴിലുള്ള 10,000ഓളം കണക്ഷനുകള്‍ പുതുതായി അനുവദിച്ച ഓഫിസിന്‍െറ പരിധിയില്‍ വരും. ഉടുമ്പന്‍ചോല, രാജാക്കാട് പഞ്ചായത്തുകളിലെ പാറത്തോട്, പൊത്തക്കള്ളി, പാപ്പന്‍പാറ, കിളവികുളം, കല്ലുപാലം, 40 ഏക്കര്‍, ചെമ്മണ്ണാര്‍, വട്ടപ്പാറ, മേലേ ചെമ്മണ്ണാര്‍, ഉടുമ്പന്‍ചോല എന്നീ സ്ഥലങ്ങളാണ് ഈ ഓഫിസിന്‍െറ കീഴില്‍ വരുന്നത്. ഉടുമ്പന്‍ചോല ടൗണില്‍ ഉണ്ടായിരുന്ന ഓഫിസില്‍ ഒരു ഓവര്‍സീയറും മൂന്ന് ലൈന്‍മാനുമാണ് ഉണ്ടായിരുന്നത്. സെക്ഷന്‍ ഓഫിസായി ഉയര്‍ത്തിയതോടെ എ.ഇ, സബ് എന്‍ജിനീയര്‍, ഓവര്‍സീയര്‍, അഞ്ച് ലൈന്‍മാന്‍, ബില്ലിങ് സെക്ഷനില്‍ അഞ്ചുപേര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരെ ഇവിടെ നിയമിക്കും. 35000ഓളം കണക്ഷനുകളാണ് നെടുങ്കണ്ടം സെക്ഷന് കീഴിലുണ്ടായിരുന്നത്. തൂക്കുപാലത്ത് സെക്ഷന്‍ ഓഫിസ് ആരംഭിച്ച് 10000ഓളം കണക്ഷനുകള്‍ ഇവിടേക്ക് മാറ്റിയിരുന്നു. നിലവില്‍ 25000ഓളം കണക്ഷനുകളാണ് ഉള്ളത്. അനുദിനമുണ്ടാകുന്ന തകരാറുകള്‍ പരിഹരിക്കുക എന്നത് ഏറെ ക്ളേശകരമാണ്. ഉടുമ്പന്‍ചോല ഉള്‍പ്പടെ പ്രദേശങ്ങളില്‍നിന്ന് പുതിയ കണക്ഷനുള്ള അപേക്ഷകള്‍, വൈദ്യുതി ബില്ലുകള്‍ തുടങ്ങിയവ നെടുങ്കണ്ടം ഓഫിസില്‍ എത്തിക്കാന്‍ ഉപഭോക്താക്കള്‍ ബുദ്ധിമുട്ടിയിരുന്നു. ഇത്തരം പ്രശ്നങ്ങള്‍ക്കാണ് ഇപ്പോള്‍ പരിഹാരം ഉണ്ടായിരിക്കുന്നത്. പുതിയ സെക്ഷന്‍ ഓഫിസിന്‍െറ ഉദ്ഘാടനം ഈമാസം തന്നെ ഉണ്ടാകും. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഡി.സി.സി പ്രസിഡന്‍റ് റോയി കെ. പൗലോസ്, കെ.പി.സി.സി സെക്രട്ടറി ഇബ്രാഹീംകുട്ടി കല്ലാര്‍ എന്നിവരോടൊപ്പം വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിന് നല്‍കിയ നിവേദനത്തത്തെുടര്‍ന്നാണ് സെക്ഷന്‍ ഓഫിസ് അനുവദിച്ചത്. ബെന്നി തുണ്ടത്തില്‍, ബോബന്‍ വര്‍ഗീസ്, ബിജു ഇടുക്കാര്‍, ലൗസണ്‍ പോള്‍ എന്നിവരും നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.