തൊടുപുഴ: യാത്രകളും മേളകളും വിവിധ കേന്ദ്രങ്ങളില്‍ സമാപിച്ചെങ്കിലും നഗരത്തിലെ ഫ്ളക്സ് ബോര്‍ഡുകള്‍ക്ക് ‘സമാധി’ യായില്ല. വിവിധ പാര്‍ട്ടികളുടെ യാത്രകളും ജാഥകളും തുടങ്ങുന്നതിന് ആഴ്ചകള്‍ക്കുമുമ്പേ സ്ഥാപിച്ചവയാണ് ഇനിയും നീക്കംചെയ്യാതെ നില്‍ക്കുന്നത്. നിലവില്‍ വാഹന -കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ച് നടപ്പാതകളും റോഡരികുകളും ഫ്ളക്സുകള്‍കൊണ്ട് നിറഞ്ഞിരിക്കുകയാണ്. റോഡിലേക്ക് ഇറക്കിയും വൈദ്യുതി പോസ്റ്റുകളിലും സ്ഥാപിച്ചിരിക്കുന്നവ അപകടം ക്ഷണിച്ചുവരുത്തുന്നു. വളവുകളിലും മറ്റും കൂറ്റന്‍ ഫ്ളക്സ് സ്ഥാപിച്ചിരിക്കുന്നത് വാഹനാപകടങ്ങള്‍ക്ക് ഇടയാക്കും. മറ്റിടങ്ങളില്‍ നിന്നത്തെി തൊടുപുഴയിലൂടെ കടന്നുപോകുന്ന വാഹനയാത്രികര്‍ക്ക് സ്ഥലസൂചനാ ബോര്‍ഡുകള്‍ കാണാനാകാത്ത രീതിയില്‍ വരെ ഫ്ളക്സുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവ നീക്കംചെയ്യാന്‍ അധികാരികള്‍ ബന്ധപ്പെട്ട പാര്‍ട്ടികളെയും സ്ഥാപനങ്ങളെയും നിര്‍ബന്ധിക്കുന്നുമില്ല. രണ്ടുവര്‍ഷം മുമ്പ് തൊടുപുഴയെ ഫ്ളക്സ്രഹിത പട്ടണമായി പ്രഖ്യാപിച്ച് ചില നീക്കങ്ങള്‍ നടത്തിയെങ്കിലും തുടക്കത്തിലേ പദ്ധതി പാളിപ്പോകുകയായിരുന്നു. നഗരസഭാ ചെയര്‍മാന്‍, ഡി.വൈ.എസ്.പി, മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനമുണ്ടായത്. എന്നാല്‍, തീരുമാനം സ്വയം നടപ്പാക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തയാറായില്ല. ഒടുവില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കംചെയ്യാന്‍ വാഹനവുമായി ഉദ്യോഗസ്ഥര്‍ ഇറങ്ങിയപ്പോള്‍ അവരെ ഭീഷണിപ്പെടുത്തി ഓടിക്കുകയും ചെയ്തു. അതോടെ ‘ഫ്ളക്സ് രഹിത തൊടുപുഴ’ പൂവണിയാതെപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.