കട്ടപ്പന: അയ്യപ്പന്‍കോവില്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ആധുനിക സംവിധാനങ്ങളോടുകൂടിയ ലബോറട്ടറിയുടെ പ്രവര്‍ത്തനം തുടങ്ങി. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കൂടുതല്‍ സൗകര്യം ഒരുക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കുമെന്നും അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്തിന്‍െറ വികസനത്തിന് കൂടുതല്‍ തനത് ഫണ്ട് കണ്ടത്തെുന്നതിന് ടൂറിസമടക്കമുള്ള മേഖലകളുടെ വികസനം ലക്ഷ്യമാക്കി പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും ലബോറട്ടറിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച ഇ.എസ്. ബിജിമോള്‍ എം.എല്‍.എ പറഞ്ഞു. ചപ്പാത്ത്, മേരികുളം, മാട്ടുക്കട്ട, പരപ്പ് എന്നീ പ്രധാന സ്ഥലങ്ങളില്‍ നാലു ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടി പൂര്‍ത്തിയായി കഴിഞ്ഞുവെന്നും എം.എല്‍.എ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ചെയര്‍മാനായ ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് കമ്മിറ്റിയാണ് ആശുപത്രിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ലാബില്‍ സ്ഥിരം ടെക്നീഷ്യന്മാരെ നിയമിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ വളരെ നാളത്തെ കാത്തിരിപ്പിനാണ് ഈ ലാബ് പ്രവര്‍ത്തനം ആരംഭിക്കുന്നതിലൂടെ വിരാമമാകുന്നത്. രക്ത പരിശോധനക്കും മറ്റ് പരിശോധനക്കായി ദൂരസ്ഥലങ്ങളെ ആശ്രയിക്കേണ്ട സാഹചര്യം ഒഴിവാക്കുന്നതിനും കുറഞ്ഞ നിരക്കില്‍ അടിസ്ഥാന പരിശോധന നടത്താനും ലാബ് പ്രവര്‍ത്തനം ആരംഭിച്ചതിലൂടെ സാധിക്കും. ആഴ്ചയില്‍ തിങ്കള്‍, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ ഉച്ചക്ക് രണ്ടുവരെ ലാബിന്‍െറ സേവനം ജനങ്ങള്‍ക്ക് ലഭിക്കും. അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ.എല്‍. ബാബു അധ്യക്ഷത വഹിച്ചു. കട്ടപ്പന ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് സാലി ജോളി, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. സിറിയക്ക് തോമസ്, ബ്ളോക് പഞ്ചായത്ത് അംഗങ്ങളായ രാജേന്ദ്രന്‍ മാരിയില്‍, എ. രാജേഷ്, അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് നിഷമോള്‍ ബിനോജ്, പഞ്ചായത്ത് അംഗങ്ങളായ രജനി കുഞ്ഞുമോന്‍, അജേഷ് മോഹനന്‍, വിജയമ്മ ജോസഫ്, അഭിലാഷ് മാത്യു, സുലോചന ചന്ദ്രന്‍, എം. മുത്തുപാണ്ടി, ജയ്മോള്‍ ജോണ്‍സണ്‍, ജാന്‍സി ചെറിയാന്‍, പി.പി. പ്രദീപ്, സജി വര്‍ഗീസ്, മെഡിക്കല്‍ ഓഫിസര്‍ ഡോ എസ്. അതുല്‍, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ ബീന സിന്തോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.