മൂന്നാര്‍: ജീവിതം തള്ളിനീക്കാനാകാതെ വന്നതോടെ ആറു മാസങ്ങള്‍ക്കു മുമ്പ് കോഴിക്കോട്ടുനിന്ന് ഉന്തുവണ്ടിയോടൊപ്പം യാത്ര പുറപ്പെട്ട് മൂന്നാറിലത്തെിയ നാടോടികളായ തമിഴ്നാട് സ്വദേശികള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങി. തമിഴ്നാട്ടിലെ വേളാങ്കണ്ണി സ്വദേശികളായ മുരുകന്‍, മേനക, ഒന്നരവയസ്സുള്ള മകള്‍ മരിയമ്മ എന്നിവരാണ് ഉപജീവനം കണ്ടത്തെുന്നതിന്‍െറ ഭാഗമായി കേരളത്തിലത്തെിയത്. ആക്രി കച്ചവടത്തിന് മികച്ച സാധ്യതയുള്ള സ്ഥലമാണ് കേരളം എന്ന് ആരോ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് ഇവര്‍ കേരളത്തിലത്തെിയത്. കോഴിക്കോടാണ് എത്തിച്ചേര്‍ന്നതെങ്കിലും ആക്രികച്ചവടം പച്ചപിടിക്കാത്തതിനെ തുടര്‍ന്ന് ഉന്തുവണ്ടി സംഘടിപ്പിച്ച് പാഴ്വസ്തുക്കളായി ഉപേക്ഷിച്ചുകളഞ്ഞ വസ്തുക്കളും പ്ളാസ്റ്റിക് കുപ്പികളും മറ്റും ശേഖരിച്ച് വിറ്റ് ഓരോ നേരവും ഭക്ഷണത്തിനുള്ള വക കണ്ടത്തെുകയായിരുന്നു. കോഴിക്കോട് കുറച്ച് ദിവസങ്ങള്‍ തള്ളിനീക്കിയെങ്കിലും രക്ഷപ്പെടാന്‍ ബുദ്ധിമുട്ടാണെന്ന് കണ്ടത്തെിയതോടെ ഉന്തുവണ്ടിയുമായി കോഴിക്കോട്ടു നിന്ന് യാത്ര പുറപ്പെടുകയായിരുന്നു. കേരളത്തിലെ സ്ഥലങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയോ അറിവോ ഇല്ലാതിരുന്നതിനാല്‍ ചെല്ലുന്നയിടങ്ങള്‍ താവളമാക്കി. തിരുവല്ല, ചങ്ങനാശേരി, കോട്ടയം, മൂവാറ്റുപുഴ എന്നിവിടങ്ങളിലൊക്കെ താവളമാക്കി ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമം നടത്തി. തുടര്‍ന്നാണ് മൂവാറ്റുപുഴയില്‍നിന്ന് അടിമാലി വഴി മൂന്നാറിലത്തെിയത്. ഈ നാളുകളിലൊക്കെയും റോഡരികില്‍നിന്ന് ശേഖരിക്കുന്ന വസ്തുക്കളും മറ്റും വിറ്റാണ് ഉപജീവനം നടത്തിയത്. ജീവിക്കാന്‍ മറുനാട്ടിലത്തെി ഒന്നും സ്വന്തമാക്കാതെ ജീവിതക്ളേശങ്ങളുടെ ഭാരവുമായി ഉന്തുവണ്ടിയുമായി അവര്‍ സ്വദേശമായ വേളാങ്കണ്ണിയിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.