മൂന്നാറില്‍ വീണ്ടും വ്യാജതേനുമായി തമിഴ്നാട് സ്വദേശികള്‍

മൂന്നാര്‍: മൂന്നാറില്‍ വീണ്ടും വ്യാജതേനുമായി തമിഴ്നാട് സ്വദേശികളത്തെി വില്‍പന തുടങ്ങി. നേരത്തേ ഇത് ശ്രദ്ധയില്‍പെടുകയും വ്യാജ തേന്‍ വില്‍പന നടത്തുന്നവരെ ഈ സ്ഥലത്തുനിന്ന് ഒഴിവാക്കിയിരുന്നെങ്കിലും വീണ്ടും വ്യാജതേനുമായി വില്‍പനക്കാരത്തെിയിരിക്കുകയാണ്. ഒറിജിനല്‍ തേനാണ് വില്‍പന നടത്തുന്നതെന്ന് വരുത്തിത്തീര്‍ക്കാന്‍ ഒറിജിനല്‍ തേന്‍ റാട്ടിന്‍െറ ആവരണവുമുണ്ട്. അരലിറ്ററിന് 400 രൂപക്കുവരെ വില്‍പന നടത്തുന്ന ഇവര്‍ ഇവിടെയത്തെുന്ന വിദേശികളടക്കമുള്ള വിനോദസഞ്ചാരികളെ തെറ്റിദ്ധരിപ്പിച്ചാണ് വില്‍പന നടത്തുന്നത്.വ്യാജ തേനിന് മിനിസം ലഭിക്കാന്‍ ഷേവിങ് കഴിഞ്ഞ് ഉപയോഗിക്കുന്ന ആലക്കല്ല്, നിറം കിട്ടാന്‍ നാണയങ്ങള്‍ ഉരച്ചു ലഭിക്കുന്ന മിശ്രിതം തുടങ്ങിയവയെല്ലാം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന് കണ്ടത്തെിയിട്ടുണ്ട്. മാസങ്ങള്‍ക്കുമുമ്പ് പഴയമൂന്നാറില്‍ വ്യാജതേന്‍ നിര്‍മിച്ചിരുന്ന കേന്ദ്രത്തിലെ തേന്‍ കഴിച്ച് മൂന്നു നായ്ക്കള്‍ ചത്തിരുന്നു. ഇവിടെ നടത്തിയ റെയ്ഡില്‍ വ്യാജതേന്‍ നിര്‍മിക്കുന്നതായി കണ്ടത്തെുകയും മൂന്നാര്‍ പൊലീസ് 80 ലിറ്റര്‍ വ്യാജ തേന്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. മാട്ടുപ്പെട്ടി പോകുന്ന വഴിയില്‍ ഫോട്ടോ പോയന്‍റിന് സമീപം എഴുപതോളം തേന്‍കൂടുകള്‍ ഉണ്ടായിരുന്ന മരത്തിന് കീഴില്‍ ഒറിജിനല്‍ തേനെന്ന വ്യാജേന വില്‍പന നടത്തി പണമുണ്ടാക്കിയവര്‍ ഏറെയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.