അടിമാലി: എക്സൈസ്-പൊലീസ് സംഘങ്ങളെ നോക്കുകുത്തികളാക്കി മലയോരത്ത് വ്യാജ വിദേശമദ്യവും നാടന്‍ ചാരായവും വ്യാപകമാകുന്നു. തമിഴ്നാട്ടിലെ തേനി, കമ്പം, മധുര, വാല്‍പ്പാറ, ബോഡിനായ്കന്നൂര്‍ എന്നിവിടങ്ങളില്‍നിന്ന് ഹൈറേഞ്ചിലെ വിവിധ ഭാഗങ്ങളിലേക്ക് വരുന്ന ബസുകളിലാണ് മദ്യനിര്‍മാണത്തിന് സ്പിരിറ്റും വാഷും എത്തുന്നത്. ഇതിനുപുറമെ കഞ്ചാവ് ഉള്‍പ്പെടെ ലഹരിവസ്തുക്കളുടെ വരവും വര്‍ധിച്ചിരിക്കുകയാണ്. ഹൈറേഞ്ചിലെ ചെറുതും വലുതുമായ ഒട്ടുമിക്ക ടൗണുകളിലും മദ്യത്തിന്‍െറയും ലഹരിവസ്തുക്കളുടെയും വില്‍പന പൊടിപൊടിക്കുകയാണ്. ഇതിനുപുറമെ സര്‍ക്കാര്‍ മദ്യവില്‍പനശാലകളില്‍നിന്ന് ഓട്ടോകളിലും ബൈക്കുകളിലും എത്തുന്ന മദ്യത്തിന് കൈയും കണക്കുമില്ല. കഴിഞ്ഞ സാമ്പത്തികവര്‍ഷം ജില്ലയില്‍ ചില സര്‍ക്കാര്‍ മദ്യവില്‍പനശാല അടച്ചുപൂട്ടിയതോടെയാണ് മലയോരത്തേക്ക് മദ്യം കടത്തല്‍ തകൃതിയായത്. ഈ അവസരം മുതലെടുത്താണ് വാറ്റുകാരും സജീവമായി രംഗത്തിറങ്ങിയിരിക്കുന്നത്. നേരത്തേ മറ്റുജോലികളില്‍ ഏര്‍പ്പെട്ടിരുന്ന യുവാക്കള്‍ക്ക് പുറമെ മദ്യപാനശീലമില്ലാത്ത ചില ഓട്ടോ ഡ്രൈവര്‍മാരും ഇപ്പോള്‍ മദ്യവില്‍പനരംഗത്ത് സജീവമാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. മദ്യവില്‍പനക്കാരുടെയും മദ്യപരുടെയും ശല്യം അതിരൂക്ഷമായിട്ടും നടപടിയെടുക്കാന്‍ അധികൃതര്‍ തയാറാകുന്നില്ളെന്ന ആക്ഷേപവും ശക്തമാണ്. കാര്‍ഷികവിളകളുടെ വിലത്തകര്‍ച്ച മൂലം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടംതിരിയുന്ന തൊഴിലാളികള്‍ക്ക് വല്ലപ്പോഴുമാണ് കൂലിപ്പണി ലഭിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന പണം ഉപയോഗിച്ച് മദ്യം വാങ്ങി കഴിക്കുന്നതിനാല്‍ ഒട്ടേറെ കുടുംബങ്ങളും അര്‍ധപട്ടിണിയിലാണ്. മദ്യവില്‍പന സംഘങ്ങള്‍ക്കെതിരെ നടപടി എടുക്കാന്‍ അധികൃതര്‍ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.