കുട്ടി ഡ്രൈവിങ് തടയാന്‍ കര്‍ശന നടപടിയുമായി പൊലീസ്

രാജാക്കാട്: വിദ്യാര്‍ഥികള്‍ക്കിടയിലെ ഡ്രൈവിങ് തടയിടാന്‍ കര്‍ശന നടപടിയുമായി പൊലീസ് രംഗത്ത്. ഹെല്‍മറ്റ് ധരിക്കാതെയും അമിത വേഗത്തിലുമുള്ള യാത്രയിലൂടെ അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് കര്‍ശന നടപടിയുമായി പൊലീസ് രംഗത്തത്തെിയിരിക്കുന്നത്. ഹൈറേഞ്ച് മേഖലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളും യുവാക്കളും ലൈസന്‍സില്ലാതെയും ഹെല്‍മറ്റ് ധരിക്കാതെയും അമിത വേഗത്തില്‍ മരണപ്പാച്ചില്‍ നടത്തുകയാണ്. കുത്തിറക്കവും കൊടുംവളവും നിറഞ്ഞ വഴികളില്‍ അപകടങ്ങള്‍ പതിവായ സഹചര്യത്തില്‍ ജനമൈത്രി പൊലീസ് നേതൃത്വത്തില്‍ മുമ്പ് ബോധവത്കരണ പരിപാടികളുമായി രംഗത്തത്തെിയിയിരുന്നു. എന്നാല്‍, ഇതിന് ശേഷവും അമിത വേഗത്തിന് ഒട്ടും കുറവുണ്ടാകാത്ത സാഹചര്യത്തിലാണ് കര്‍ശന നിയമ നടപടിയുമായി പൊലീസ് രംഗത്തത്തെിയിരിക്കുന്നത്. ഒരാള്‍ക്ക് മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന തരത്തിലുള്ള ആധുനിക ഇരുചക്ര വാഹനങ്ങളില്‍ നാലും ആഞ്ചും പേരാണ് കുതിച്ചുപായുന്നത്. ഇത്തരത്തില്‍ ഗതാഗത നിയമങ്ങള്‍ കാറ്റില്‍ പറത്തി പറന്നത്തെുന്ന ഇവരെ പൊലീസ് കൈകാണിച്ചാല്‍ നിര്‍ത്താതെ പോകുകയാണ് പതിവ്. എന്നാല്‍, ഇനി മുതല്‍ ഇത്തരത്തില്‍ നിര്‍ത്താതെ പോകുന്ന വാഹനത്തിന്‍െറ നമ്പര്‍ നോട്ട് ചെയ്ത് വാഹന ഉടമയെ കണ്ടത്തെി വീട്ടിലത്തൊനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. ലൈസന്‍സും ഹെല്‍മറ്റുമില്ലാതെ പിടികൂടിയാല്‍ വീട്ടില്‍നിന്ന് ആളുകള്‍ വന്നതിനുശേഷം മാത്രമാകും വാഹനം വിട്ടുനല്‍കുക. മാത്രവുമല്ല ലൈസന്‍സ് എടുത്തതിനുശേഷം മാത്രമേ ഇവര്‍ക്ക് ഇരുചക്ര വാഹനങ്ങള്‍ നല്‍കാന്‍ പാടുള്ളൂ എന്ന കര്‍ശന നിര്‍ദേശവും നല്‍കും. ഇതിനൊപ്പം ഹെല്‍മറ്റ് ധരിക്കേണ്ടതിന്‍െറയും ഗതാഗത നിയമങ്ങള്‍ പാലിക്കേണ്ടതിന്‍െറയും പ്രാധാന്യത്തെ സംബന്ധിച്ച് ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.