ആനച്ചാല്‍: ദേവികുളം താലൂക്കിന്‍െറ വിവിധ ഭാഗങ്ങളില്‍ പൊതുമരാമത്ത് റോഡരികിലും പുഴപുറമ്പോക്കുകളിലും കൈയേറ്റം വീണ്ടും വ്യാപകം. വിനോദ സഞ്ചാര മേഖലയിലെ വളര്‍ച്ചയാണ് വന്‍തോതില്‍ കൈയേറ്റങ്ങള്‍ക്ക് കാരണമെങ്കിലും ഗ്രാമപഞ്ചായത്തുകളോ, പൊതുമരാമത്ത് വകുപ്പോ, റവന്യൂ വകുപ്പോ നടപടി സ്വീകരിക്കുന്നില്ല. കെ.ഡി.എച്ച്, പള്ളിവാസല്‍, വട്ടവട, മറയൂര്‍, ആനവിരട്ടി, മന്നാങ്കണ്ടം വില്ളേജ് പരിധികളിലാണ് വ്യാപക കൈയേറ്റം നടക്കുന്നത്. കൊച്ചി-മധുര ദേശീയപാത കടന്ന് പോകുന്ന നേര്യമംഗലം മുതല്‍ ദേവികുളംവരെയാണ് കൈയേറ്റം വ്യാപകമായി നടക്കുന്നത്. വില്ളേജ്, പഞ്ചായത്ത് അധികൃതര്‍ നിര്‍മാണത്തിനെതിരെ സ്റ്റോപ് മെമ്മോകള്‍ നല്‍കിയ ശേഷം വന്‍തുക കോഴവാങ്ങിയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശചെയ്യുന്നതെന്നാണ് ആരോപണം. വിവരം റവന്യൂ, പഞ്ചായത്ത് അധികൃതരെ അറിയിച്ചാല്‍പോലും നടപടി സ്വീകരിക്കുന്നില്ളെന്ന് ദേശീയപാത അധികൃതരും പറയുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ 50ലേറെ ബഹുനില മന്ദിരങ്ങളാണ് ഉദ്യോഗസ്ഥരുടെ ഒത്താശയില്‍ ദേവികുളം താലൂക്കില്‍ മാത്രം ഉയര്‍ന്നത്. ഈ പാതയില്‍ പലയിടത്തും സ്ഥാപനങ്ങളുടെയും പരസ്യത്തിന്‍െറയും ബോര്‍ഡുകള്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു. മിക്ക സ്ഥലങ്ങളിലും പെട്ടിക്കടകള്‍ വ്യാപിച്ചതും റോഡുവശങ്ങളിലെ വ്യാപാരവും വാഹനയാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. അപകടം ഉണ്ടാകുംവിധം റോഡുകളിലേക്ക് ഇറക്കി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍, നിര്‍മാണങ്ങള്‍, നടപ്പാത കൈയേറിയുള്ള പെട്ടിക്കടകള്‍ എന്നിവ സ്വമേധയാ നീക്കം ചെയ്യണമെന്ന് പൊതുമരാമത്ത് അധികാരികള്‍ മാസങ്ങള്‍ക്കു മുമ്പ് അറിയിപ്പു നല്‍കിയിരുന്നു. അല്ലാത്തപക്ഷം അധികൃതര്‍ നീക്കം ചെയ്യുമെന്നും ഇതിനു ചെലവുവരുന്ന തുക ബന്ധപ്പെട്ട കക്ഷികളില്‍നിന്ന് ഈടാക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍, അധികൃതര്‍ പിന്‍വലിഞ്ഞതോടെയാണ് പല റോഡുകളിലും കൈയേറ്റം വ്യാപകമായതെന്ന് ആക്ഷേപമുണ്ട്. റോഡിനു വീതി കുറവായ സ്ഥലങ്ങളില്‍പ്പോലും പെട്ടിക്കടകളില്‍ കച്ചവടം നടത്തുന്നതുമൂലം അപകടസാധ്യത ഏറെയാണ്. മിക്ക പ്രദേശങ്ങളിലും വാഹന പാര്‍ക്കിങ്ങിനുള്ള അസൗകര്യംമൂലം വീര്‍പ്പുമുട്ടുമ്പോഴാണ് അനധികൃത കച്ചവടം വ്യാപകമായിരിക്കുന്നത്. റോഡുവശത്ത് വാഹനം പാര്‍ക്ക് ചെയ്തുള്ള കച്ചവടവും വര്‍ധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.