മൂന്നാര്‍: ക്രിമിനലുകളും തീവ്രവാദികളും മൂന്നാറിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ താവളമാക്കുമ്പോഴും രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കുന്നില്ളെന്ന് ആക്ഷേപം. ഒട്ടേറെ ക്രിമിനലുകളാണ് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് മൂന്നാറിലത്തെി താമസിച്ച് മടങ്ങുന്നത്. പലരും ഇവിടെനിന്ന് മടങ്ങിയശേഷമാകും വിവരം അറിയുക. മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരനായിരുന്ന ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി 2010ല്‍ പഴയമൂന്നാറിലെ ഒരു സ്വകാര്യ ഹോട്ടലില്‍ എത്തിയിരുന്നു. രണ്ടുദിവസം സ്വന്തം പേരില്‍ താമസിച്ച ഇയാളുടെ വിവരങ്ങള്‍ ആറുമാസത്തിനുശേഷമാണ് മൂന്നാറിലെ രഹസ്യാന്വേഷണ വിഭാഗം കണ്ടത്തെിയത്. തുടര്‍ന്ന് മൂന്നാറിലെ പൊലീസ് നടത്തിയ പരിശോധനയില്‍ പഴയമൂന്നാറിലെ റിസോര്‍ട്ടിലെ രജിസ്റ്ററില്‍ ഡേവിഡിന്‍െറ പേര് കണ്ടത്തെിയിരുന്നു. വിദേശികള്‍ മൂന്നാറില്‍ മുറി വാടകക്കെടുത്താല്‍ സീ ഫോമില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസിനു കൈമാറണമെന്നാണ് വ്യവസ്ഥ. എന്നാല്‍, റിസോര്‍ട്ടുടമകള്‍ ഇത് പാലിക്കാറില്ല. 2014ലും രണ്ട് തീവ്രവാദികള്‍ മൂന്നാറിലത്തെി. പാകിസ്ഥാന്‍ പൗരത്വമുള്ള വകാസ് അഹമ്മദ് (25), തകസ്കീന്‍ അക്തര്‍ (23) എന്നിവരാണ് മൂന്നാറിലത്തെിയത്. ഇക്കാനഗറിലെ ഹോട്ടലില്‍ ജോലിയില്‍ പ്രവേശിച്ച ഇരുവരെയും തീവ്രവാദികളാണെന്ന് കണ്ടത്തെുന്നതിനും ഡല്‍ഹി പൊലീസിന്‍െറ സഹായം വേണ്ടിവന്നു. മൂന്നാറില്‍നിന്ന് മടങ്ങിപ്പോയ ഇരുവരെയും ഡല്‍ഹി പൊലീസാണ് പിടികൂടിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും ഇക്കാനഗറില്‍ ചായക്കട നടത്തിയിരുന്നതായും ഹോട്ടലില്‍ പാചകക്കാരായി ജോലിചെയ്തുവെന്നും കണ്ടത്തെി. തമിഴ്നാട്ടില്‍ കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങള്‍ ചെയ്ത് പലരും ഒളിയിടമായി മൂന്നാറിനെയാണ് തെരഞ്ഞെടുക്കുന്നത്. മൂന്നാറിലെ വിവിധ മേഖലകളില്‍ അനധികൃത റിസോര്‍ട്ടുകളും വ്യാജ വില്ലകളും ദിനംപ്രതി ഉയരുന്നു. ഒരു പരിശോധനയും ഇവിടങ്ങളിലില്ല. ഇവിടങ്ങളില്‍ താമസിക്കുന്നവരുടെ വിവരങ്ങള്‍ ബന്ധപ്പെവര്‍ക്ക് കൈമാറാന്‍ ഉടമകളും തയാറാകുന്നില്ല. ജില്ലയില്‍ നിയമപ്രകാരമുള്ള രജിസ്ട്രേഷനോടുകൂടി മാത്രമേ ഹോംസ്റ്റേകളും സര്‍വിസ് വില്ലകളും അനുവദിക്കൂ എന്ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ വ്യക്തമാക്കിയിരുന്നെങ്കിലും മൂന്നാറില്‍ ഒരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് വില്ലകളും മറ്റും ഉയരുന്നത്. മൂന്നാറില്‍ എത്തുന്ന സഞ്ചാരികളുടെ സുരക്ഷയും മറ്റും ഉറപ്പുവരുത്തുന്നതിന് പൊലീസും ടൂറിസം വകുപ്പും കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.