വണ്ടന്മേട്: പണമിടപാടിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ മധ്യവയസ്കന് വെട്ടേറ്റു. ചക്കുപള്ളം ആറാംമൈല്‍ സ്വദേശി രാജുവിനാണ് വെട്ടേറ്റത്. ഇയാളുടെ സുഹൃത്ത് ചക്കുപള്ളം ചെല്ലാര്‍കോവില്‍ സ്വദേശി നീരംപ്ളാക്കല്‍ ബിബിനാണ് വെട്ടുകത്തി ഉപയോഗിച്ച് വെട്ടിപരിക്കേല്‍പിച്ചത്. ഞായറാഴ്ച രാത്രി ഒമ്പതോടെ രാജാക്കണ്ടം നായര്‍സിറ്റിക്കടുത്ത് ആളൊളിഞ്ഞ പ്രദേശത്തായിരുന്നു സംഭവം. രാജു, ബിബിന് പണം കടംകൊടുത്തിരുന്നതായി പറയപ്പെടുന്നു. ഇത് തിരികെ ചോദിച്ചപ്പോള്‍ നായര്‍സിറ്റിയിലുള്ള മറ്റൊരാളുടെ കൈയില്‍നിന്നും വാങ്ങിത്തരാമെന്ന വ്യാജേന രാജുവിന്‍െറ തന്നെ വാഹനത്തില്‍ നായര്‍സിറ്റിയില്‍ എത്തിക്കുകയായിരുന്നു. ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ചശേഷം വാഹനത്തിന്‍െറ ¥്രെഡവര്‍സീറ്റില്‍ നിന്നും ഇറങ്ങുകയായിരുന്ന രാജുവിനെ തന്‍െറ കൈവശം ഒളിപ്പിച്ചുവെച്ചിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ബിബിന്‍ ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ സംഭവ സ്ഥലത്തേക്ക് വന്നപ്പോഴേക്കും ബിബിന്‍ ഓടി രക്ഷപ്പെട്ടു. ചോരയില്‍ കുളിച്ചുകിടന്ന രാജുവിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. മുഖത്തും തലയിലും കൈക്കും സാരമായി പരിക്കേറ്റ രാജുവിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളെ വെട്ടാന്‍ ഉപയോഗിച്ച വെട്ടുകത്തി സംഭവസ്ഥലത്തുനിന്ന് 50 മീറ്റര്‍ അകലെനിന്നും പൊലീസ് കണ്ടെടുത്തു. സംഭവത്തിനുശേഷം ഒളിവില്‍പോയ പ്രതിക്കായുള്ള അന്വേഷണം കട്ടപ്പന ഡിവൈ.എസ്.പി ജഗദീഷ്, വണ്ടന്മേട് എസ്.ഐ പി.കെ. അസീസ് എന്നിവരുടെ നേതൃത്വത്തില്‍ ഊര്‍ജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.