തൊടുപുഴ: നഗരസഭാ മേല്‍നോട്ടത്തില്‍ സ്ഥാപിച്ച സോഡിയം വേപ്പര്‍ ലാമ്പുകള്‍ തെളിയാത്തതില്‍ പ്രതിഷേധിച്ച് കൗണ്‍സില്‍ യോഗത്തില്‍ ബി.ജെ.പി കൗണ്‍സിലര്‍മാരുടെ നില്‍പ് സമരം. തിങ്കളാഴ്ച ഉച്ചക്ക് രണ്ടിനുശേഷം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് എട്ടു പേരടങ്ങുന്ന ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ചെയറിലിരിക്കാതെ പ്രതിഷേധിച്ചത്. ആദ്യം 23ാം വാര്‍ഡ് കൗണ്‍സിലറായ രേണുക രാജശേഖരനാണ് തന്‍െറ വാര്‍ഡിലെ സോഡിയം വേപ്പര്‍ ലാമ്പുകള്‍ തെളിയുന്നില്ളെന്ന വിമര്‍ശവുമായി എഴുന്നേറ്റത്. ലാമ്പുകള്‍ കഴിഞ്ഞ മാസം ശരിയാക്കി നല്‍കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയതാണെന്നും എന്നാല്‍, ഇതൊന്നും പാലിക്കപ്പെട്ടില്ളെന്നും തീരുമാനമറിഞ്ഞിട്ടേ കൗണ്‍സിലില്‍ ഇനി ഇരിക്കുകയുള്ളൂവെന്നും ഇവര്‍ അറിയിച്ചു. തുടര്‍ന്ന് കൗണ്‍സില്‍ ഹാള്‍ ചൂടേറിയ വാഗ്വാദങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. തീരുമാനമെടുത്താല്‍ അത് നടപ്പായില്ളെങ്കില്‍ പിന്നെയെന്തിനാണ് ചെയര്‍മാന്‍ അടക്കമുള്ളവര്‍ സ്ഥാനത്തിരിക്കുന്നതെന്ന് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ തുറന്നടിച്ചു. ഈ സമയം ചെയര്‍മാന്‍ ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിച്ചെങ്കിലും വ്യക്തമായ ഉത്തരം പറയാന്‍ ഇവര്‍ക്കും കഴിഞ്ഞില്ല. തുടര്‍ന്ന് ബി.ജെ.പി കൗണ്‍സില്‍ അംഗങ്ങളായ ബാബു പരമേശ്വരന്‍, ബിന്ദു പത്മകുമാര്‍, ഗോപാലകൃഷ്ണന്‍, അരുണിമ ധനേഷ്, നിഷ ബിനു, വിജയകുമാരി എന്നിവര്‍ രേണുക രാജശേഖരനെ പിന്താങ്ങി നില്‍പ് സമരത്തിന് പിന്തുണയറിയിച്ചു. ഇതിനിടെ വിഷയത്തെ നിസ്സാരമായി കാണരുതെന്നും ഇതില്‍ രാഷ്ട്രീയം കാണേണ്ട ആവശ്യമില്ളെന്നും എല്‍.ഡി.എഫ് കൗണ്‍സിലര്‍ രാജീവ് പുഷ്പാംഗദനും പ്രതികരിച്ചു. ഡിസംബര്‍ 19ന് നടന്ന കൗണ്‍സിലില്‍ 23ന് മുമ്പ് 50 ശതമാനം വിളക്കുകള്‍ തെളിക്കുമെന്ന് ചെയര്‍പേഴ്സണ്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഈ പ്രവര്‍ത്തനം ഇത്രയും കാലമായിട്ടും എങ്ങുമത്തെിയില്ളെന്ന് ബാബു പരമേശ്വരന്‍ ആരോപിച്ചു. അംഗങ്ങള്‍ പിന്‍മാറില്ളെന്ന് ഉറപ്പായപ്പോള്‍ കൗണ്‍സില്‍ നടപടി തുടരാന്‍ ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാര്‍ നിര്‍ദേശം നല്‍കി. കാര്‍ഷിക വികസനവുമായി ബന്ധപ്പെട്ട കേന്ദ്ര പദ്ധതിയെക്കുറിച്ചാണ് തുടര്‍ന്ന് ചര്‍ച്ച നടന്നത്. ഇതവസാനിച്ചതിന് ശേഷം ഉദ്യോഗസ്ഥരും മറ്റും കൂടിയാലോചിച്ച് ഫെബ്രവരി 29കം ഇപ്പോഴുള്ള എല്ലാ വിളക്കുകളും തെളിക്കാമെന്ന് വൈസ് ചെയര്‍മാന്‍ ഉറപ്പുകൊടുത്തു. അത് മിനുട്സില്‍ എഴുതിച്ചേര്‍ക്കണമെന്ന് ബി.ജെ.പി അംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ഒടുവില്‍ ചെയര്‍പേഴ്സന്‍െറയും വൈസ് ചെയര്‍മാന്‍െറ ഉറപ്പിനെ തുടര്‍ന്ന് നില്‍പ് സമരം അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.