തൊടുപുഴ: നഗരം നിരീക്ഷിച്ചിരുന്ന കാമറകളില്‍ പകുതിയിലേറെയും തകരാറില്‍. ജനസുരക്ഷക്കും ഗതാഗത നിയമ ലംഘനം തടയുന്നതിനുമായി ഒരു വര്‍ഷം മുമ്പാണ് കാമറകള്‍ സ്ഥാപിച്ചത്. സ്വകാര്യ ബസ്സ്റ്റാന്‍ഡ്, മങ്ങാട്ടുകവല, മുനിസിപ്പല്‍ പാര്‍ക്ക് തുടങ്ങിയ ജനത്തിരക്കുള്ളിടത്തും ഗതാഗതക്കുരുക്ക് ഉണ്ടാകുന്നിടങ്ങളിലുമായിരുന്നു കാമറകളുടെ സേവനം ലഭ്യമാക്കിയിരുന്നത്. നഗരത്തിലും നഗരാതിര്‍ത്തികളിലുമായി 80ഓളം എണ്ണമാണ് സ്ഥാപിച്ചത്. എന്നാല്‍, ഇപ്പോള്‍ 40 എണ്ണവും തകരാറിലായി. നഗരത്തില്‍ യാചക ശല്യവും പകലും രാത്രിയിലുമുണ്ടാകുന്ന മോഷണവും റോഡപകടങ്ങളും കൂടി വന്നപ്പോഴാണ് കഴിഞ്ഞ ഭരണസമിതി ലക്ഷങ്ങള്‍ മുടക്കി നഗരത്തിന്‍െറ വിവിധ സ്ഥലങ്ങളില്‍ കാമറകള്‍ സ്ഥാപിച്ചത്. കാമറകള്‍ സ്ഥാപിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ പലതും പൂര്‍ണമായോ ഭാഗികമായോ പ്രവര്‍ത്തന രഹിതമാകുകയായിരുന്നു. കാമറയുടെ പ്രവര്‍ത്തനം കാര്യക്ഷമമായിരുന്നപ്പോള്‍ റോഡപകടങ്ങള്‍ കുറക്കുന്നതിനും ഗതാഗത സംവിധാനം സുഗമമായി നടത്തുന്നതിനും മറ്റ് അതിക്രമങ്ങള്‍ കുറക്കുന്നതിനും സാധിച്ചിരുന്നു. പൊലീസ് സേനക്ക് ഉപകാരപ്രദവുമായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് തൊടുപുഴ നഗരത്തില്‍ പട്ടാപ്പകല്‍ നടന്ന ഗുണ്ടാ ആക്രമണത്തിലെ പ്രതികളെ മുഴുവന്‍ പിടികൂടാന്‍ സാധിച്ചത് ഈ കാമറകളുടെ സഹായത്തോടെയായിരുന്നു. നേരത്തേ പുഴയില്‍ മാലിന്യം തള്ളുന്നവരുടെ എണ്ണം വര്‍ധിച്ചിരുന്നെങ്കില്‍ കാമറ സ്ഥാപിച്ചതിനുശേഷം കുറഞ്ഞ നിലയിലായി. സമീപ കാലത്ത് വീണ്ടും നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ മാലിന്യം തള്ളുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. മുമ്പെങ്ങുമില്ലാത്ത വിധം നഗരത്തില്‍ കഞ്ചാവുമാഫിയയും മോഷ്ടാക്കളും വിഹരിക്കുകയാണ്. തൊടുപുഴ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചാണ് ഇവരുടെ വിളയാട്ടം. കൂടാതെ വന്‍ തോതില്‍ ഭിക്ഷാടന മാഫിയയും നഗരത്തിലത്തെിയിട്ടുണ്ട്. ഇവരില്‍ മോഷ്ടാക്കളും എത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നഗരത്തിലെ എല്ലാ തരത്തിലുമുള്ള ചലനങ്ങളും തൊടുപുഴ സ്റ്റേഷനില്‍ ഇരുന്നു തന്നെ അറിയാനുള്ള സംവിധാനം പണിമുടക്കിയത് പൊലീസിനെ വലക്കുന്നുണ്ട്. വിരലിലെണ്ണാവുന്ന കാമറകള്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാല്‍ നിരീക്ഷണ സംവിധാനം തകരാറിലാണ്. പ്രവര്‍ത്തിക്കുന്നവയില്‍ ചിലതെല്ലാം ഭാഗികവുമാണ്. അതിനാല്‍ റോഡപകടം ഉണ്ടാക്കുന്ന വാഹനങ്ങള്‍ കണ്ടത്തെുന്നതിനോ മോഷ്ടാക്കളെ കണ്ടത്തെുന്നതിനോ, ഗതാഗത നിയമലംഘനം കണ്ടത്തെുന്നതിനോ സാധിച്ചിരുന്നില്ല. നിരീക്ഷണ കാമറകള്‍ തകരാറിലായതിനെ തുടര്‍ന്ന് അറ്റകുറ്റപ്പണി ആരംഭിച്ചതായി തൊടുപുഴ ഡിവൈ.എസ്.പി ഓഫിസില്‍നിന്ന് അറിയിച്ചു. കാമറകള്‍ സ്ഥാപിച്ച സ്വകാര്യ ഏജന്‍സിയുടെ മേല്‍ നോട്ടത്തിലാണ് കാമറയുടെ അറ്റകുറ്റപ്പണി നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.