അടിമാലി: അടിമാലി മേഖലയില്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ സ്വകാര്യ ബസുകള്‍ സമ്മാനപദ്ധതികളുമായി രംഗത്ത്. പുതുവത്സര സമ്മാനവുമായി സ്വകാര്യ ബസ് ഉടമകള്‍ ആരംഭിച്ച സമ്മാനപദ്ധതിയുടെ ആദ്യ നറുക്കെടുപ്പ് നടന്നു. പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോ. അടിമാലി യൂനിറ്റിന്‍െറ നേതൃത്വത്തിലാണ് പദ്ധതിയാരംഭിച്ചത്. അടിമാലി സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നടന്ന പരിപാടി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍. മുരുകേശന്‍ ഉദ്ഘാടനം ചെയ്തു. അസോ. പ്രസിഡന്‍റ് പി.സി. രാജന്‍ അധ്യക്ഷത വഹിച്ചു. ഒന്നാംസമ്മാനം 2501 രൂപ ഒരാള്‍ക്കും രണ്ടാംസമ്മാനം 1500 രൂപ വീതം രണ്ടുപേര്‍ക്കും മൂന്നാം സമ്മാനം 1000 രൂപ വീതം അഞ്ചുപേര്‍ക്കും നാലാം സമ്മാനമായി 500 രൂപ വീതം 16 പേര്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും ഉള്‍പ്പെടെ 27 സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഏഴുരൂപ മുതലുള്ള ബസ് ടിക്കറ്റുകളുടെ പിന്‍ഭാഗത്ത് യാത്രക്കാരന്‍െറ ഫോണ്‍ നമ്പര്‍ എഴുതി സ്വകാര്യ ബസുകളിലും മേഖലയിലെ 18 കേന്ദ്രങ്ങളിലും സ്ഥാപിച്ചിട്ടുള്ള പെട്ടികളില്‍ നിക്ഷേപിക്കണം. എല്ലാ മാസവും അഞ്ചിന് എല്ലാ കേന്ദ്രങ്ങളിലെയും ടിക്കറ്റുകള്‍ അടിമാലിയില്‍ എത്തിച്ച് നറുക്കെടുക്കും. ഓരോ മാസവും സമ്മാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. അടിമാലി, ഇരുമ്പുപാലം, കല്ലാര്‍, മാങ്കുളം, മൂന്നാര്‍, മറയൂര്‍, കോവില്‍കടവ്, ആനച്ചാല്‍, കുഞ്ചിത്തണ്ണി, ബൈസന്‍വാലി, പൂപ്പാറ, രാജകുമാരി, രാജാക്കാട്, വെള്ളത്തൂവല്‍, കല്ലാര്‍കുട്ടി, കമ്പിളികണ്ടം, പണിക്കന്‍കുടി, മുരിക്കാശ്ശേരി എന്നീ ടൗണുകളില്‍ പെട്ടികള്‍ സ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.