മൂന്നാര്‍: ഫയര്‍ഫോഴ്സ് കെട്ടിടം ആരംഭിച്ച് രണ്ടു പതിറ്റാണ്ട് കഴിഞ്ഞിട്ടും ശോച്യാവസ്ഥക്ക് മാറ്റമില്ല. ടാറ്റാ കമ്പനി അനുവദിച്ച കെട്ടിടത്തിലാണ് അഗ്നിശമന സേനാ വിഭാഗത്തിന്‍െറ കെട്ടിടം. ഇതാണെങ്കില്‍ ഏറെ ശോച്യമാണ്. മൂന്നാറില്‍ മൂന്നുകിലോമീറ്റര്‍ അകലെ നല്ലതണ്ണി എസ്റ്റേറ്റിലുള്ള കെട്ടിടത്തില്‍ 43 പേരാണ് ജോലിചെയ്യുന്നത്. മൂന്ന് ഷിഫ്റ്റുകളായി ജോലിചെയ്യുന്ന ഇവര്‍ ഇടുങ്ങിയ മുറിയിലാണ് കഴിയുന്നത്. പ്രതികൂല സാഹചര്യങ്ങളില്‍ ചങ്കുറപ്പോടെ ജോലി ചെയ്ത് വിശ്രമിക്കാനത്തെുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം വലക്കുകയാണ്. ഇതില്‍ ഫയര്‍മാന്‍ ആയി ജോലി ചെയ്യുന്ന രണ്ടുപേര്‍ ശമ്പളം കൈപ്പറ്റുന്നത് മൂന്നാറില്‍ നിന്നാണെങ്കിലും ജോലി ചെയ്യുന്നത് അടിമാലി അഗ്നിശമന ഓഫിസിലാണ്. മൂന്ന് വാഹനങ്ങളുള്ളതില്‍ ഒരെണ്ണം കട്ടപ്പുറത്താണ്. ബാക്കിയുള്ള രണ്ടും പഴയ മോഡലാണ്. ഹൈറേഞ്ചിലെ ദുര്‍ഘട മേഖലകളില്‍ ഈ വാഹനങ്ങളുമായാണ് ഇവര്‍ ഓടിയത്തെുന്നത്. മൂന്നാറില്‍നിന്ന് ഫയര്‍ഫോഴ്സ് കെട്ടിടമുള്ള നല്ലതണ്ണിയിലേക്കുള്ള ദൂരം മൂന്നു കിലോമീറ്റര്‍ മാത്രമാണെങ്കിലും മൂന്നാറിലത്തൊന്‍ 20 മിനിറ്റാണ് വേണ്ടിവരുന്നത്. ഇത് പലവട്ടം ചൂണ്ടിക്കാണിച്ചിട്ടും അധികാരികള്‍ അലംഭാവം തുടരുകയായിരുന്നു. 2004ല്‍ മൂന്നാര്‍ ടൗണിലെ പഞ്ചായത്ത് ഓഫിസിനു സമീപമുള്ള സ്ഥലത്തേക്ക് അഗ്നിശമന സേനയുടെ കെട്ടിടം മാറ്റാന്‍ നടപടി ആരംഭിച്ചെങ്കിലും റവന്യൂ വകുപ്പ് സ്ഥലം വിട്ടുനല്‍കാത്തതിനെ തുടര്‍ന്ന് നടപ്പായില്ല. മൂന്നാര്‍ അഗ്നിശമന കേന്ദ്രത്തിലെ ശോച്യാവസ്ഥ പരിഹരിച്ച് വികസന പദ്ധതികള്‍ ആവിഷ്കരിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.