തൊടുപുഴ: ഇടവെട്ടി സമഗ്ര ശുദ്ധജല വിതരണ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം മന്ത്രി പി.ജെ. ജോസഫ് നിര്‍വഹിച്ചു. പഞ്ചായത്തിലെ 14877 ആളുകള്‍ക്ക് പ്രതിദിനം 70 ലിറ്റര്‍ ശുദ്ധജലം ലഭിക്കത്തക്ക രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 2014 ജൂണില്‍ 17 കോടിയുടെ ഭരണാനുമതിയും 2015ല്‍ സാങ്കേതികാനുമതിയും ലഭിച്ചു. ഇടവെട്ടി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പദ്ധതിയുടെ സ്രോതസ്സ് തൊടുപുഴയാറാണ്. മലങ്കരയില്‍ നിര്‍മിക്കുന്ന ഒമ്പത് മീറ്റര്‍ വ്യാസമുള്ള കിണറ്റില്‍ ശേഖരിക്കുന്ന ജലം മലങ്കരക്ക് സമീപം ഞെരികാവില്‍ സ്ഥാപിക്കുന്ന ജലശുദ്ധീകരണ ശാലയിലേക്ക് പമ്പ് ചെയ്യും. ജലശുദ്ധീകരണ ശാലയുടെ ശേഷി പ്രതിദിനം 35 ലക്ഷം ലിറ്ററാണ്. പ്ളാന്‍റ്, ജലസംഭരണികള്‍, പൈപ്പ് ലൈന്‍ എന്നീ ഘടകങ്ങളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കരാര്‍ അംഗീകരിച്ചുകഴിഞ്ഞു. ഈ പദ്ധതിയുടെ ജോലി 2017 മാര്‍ച്ചില്‍ പൂര്‍ത്തീകരിച്ച് കമീഷന്‍ ചെയ്യും. ഇതോടനുബന്ധിച്ച് പദ്ധതിക്കായി സൗജന്യമായി സ്ഥലം വിട്ടുനല്‍കിയവരെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.