അടിമാലി: പകല്‍ച്ചൂടിന് കാഠിന്യമേറുമ്പോള്‍ നദികളില്‍ നീരൊഴുക്ക് കുറഞ്ഞു. പെരിയാര്‍, പാമ്പനാര്‍, മുതിരപ്പുഴയാര്‍, ചിന്നാര്‍, ദേവിയാര്‍ എന്നിവയെല്ലാം ശോഷിച്ചാണ് ഒഴുകുന്നത്. കുംഭച്ചൂടത്തെുമ്പോഴേക്കും വെള്ളത്തിന് മലയോരവാസികള്‍ മലയിറങ്ങേണ്ട സ്ഥിതിയാണ്. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ ഡിസംബറില്‍ത്തന്നെ ചൂടിന്‍െറ കാഠിന്യമേറിയിരുന്നു. പകല്‍ പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതി. നദികളില്‍ ജലനിരപ്പ് കുറയുമ്പോള്‍ കിണറുകളില്‍ ജലനിരപ്പ് താഴുന്നു. മിക്ക കിണറുകളിലും കലക്കവെള്ളമാണ് ശേഷിക്കുന്നത്. അതുപയോഗിക്കാന്‍ പറ്റുന്നില്ല. മാലിന്യം കലര്‍ന്ന വെള്ളം ഉപയോഗിക്കുന്നത് രോഗങ്ങള്‍ പിടിപ്പെടാനിടയാക്കുമെന്ന ആശങ്കയാണ് ജനത്തിന്. കുളിക്കാനും വസ്ത്രങ്ങള്‍ കഴുകാനും ആറുകളില്‍ ശേഷിക്കുന്നത് പാറയിടുക്കുകളില്‍ കെട്ടിക്കിടക്കുന്ന വെള്ളമാണ്. മലയോരങ്ങളില്‍ താമസിക്കുന്നവര്‍ വെള്ളം വിലകൊടുത്ത് വാങ്ങേണ്ട അവസ്ഥയാണ്. കിണറുകളിലൊന്നും വെള്ളമില്ല. ശാന്തന്‍പാറ, പൂപ്പാറ, സേനാപതി, ബിയല്‍റാം, ചിന്നക്കനാല്‍ മേഖലകളില്‍ പുഴകളില്‍നിന്ന് ഹോസിട്ടും മറ്റും വെള്ളം വ്യാപകമായി കൊണ്ടുപോകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.