ചെറുതോണി: പുതുതായനുവദിച്ച ഇടുക്കി താലൂക്ക് സപൈ്ള ഓഫിസിന്‍െറ ഉദ്ഘാടനം ഫെബ്രുവരി 13ന് രാവിലെ 9.30ന് മന്ത്രി അനൂപ് ജേക്കബ് നിര്‍വഹിക്കും. താലൂക്കിന്‍െറ പരിധിയിലുള്ള 134 റേഷന്‍ കടകളിലായി 56,000 കാര്‍ഡുടമകള്‍ക്കാണ് പുതിയ ഓഫിസിന്‍െറ സേവനം ലഭ്യമാകുന്നത്. വാഴത്തോപ്പ്, കഞ്ഞിക്കുഴി, മരിയാപുരം, വാത്തിക്കുടി, കൊന്നത്തടി, കാമാക്ഷി, കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍ പഞ്ചായത്തുകളും കട്ടപ്പന മുനിസിപ്പാലിറ്റിയുമാണ് പുതിയ സപൈ്ള ഓഫിസിന്‍െറ പരിധിയില്‍ വരുന്നത്. തൊടുപുഴ, ഉടുമ്പന്‍ചോല സപൈ്ള ഓഫിസിന്‍െറ പരിധിയിലായിരുന്ന ഈ പഞ്ചായത്തുകള്‍. ചെറുതോണിയിലുള്ള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോ. കെട്ടിടത്തിലാണ് ഓഫിസ് ആരംഭിക്കുന്നത്. ചെറുതോണി ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനം വിജയിപ്പിക്കാന്‍ റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ ചെയര്‍മാനും അഡ്വ. ജോയ്സ് ജോര്‍ജ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കൊച്ചുത്രേസ്യ പൗലോസ്, ഇടുക്കി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ആഗസ്തി അഴകത്ത് എന്നിവര്‍ രക്ഷാധികാരികളുമായി 51അംഗ കമ്മിറ്റി രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.