ദേശീയപാത താഴുന്നത് അപകടഭീഷണിയാകുന്നു

പീരുമേട്: ദേശീയപാത 183ല്‍ വളഞ്ചാങ്കാനത്തിന് സമീപം റോഡ് താഴുന്നത് അപകടഭീഷണി ഉയര്‍ത്തുന്നു. വളവില്‍ നീരൊഴുക്കുള്ള ഭാഗത്ത് തറയോടുകള്‍ പാകിയതാണ് താഴുന്നത്. ടാറിങ്ങില്‍നിന്ന് അര അടിയോളം താഴ്ന്ന് തറയോടുകള്‍ ഇളകിക്കിടക്കുന്നതിനാല്‍ ഇരുചക്ര വാഹനങ്ങള്‍ മറിഞ്ഞുവീഴുന്നതും പതിവാണ്. താഴ്ചയില്‍ വീണ് ചെറിയ വാഹനങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും ഹെവി ഡ്യൂട്ടി വാഹനങ്ങളുടെ ലീഫ് സെറ്റുകള്‍ ഒടിയുകയും ചെയ്യുന്നു. ഇരുവശത്തുനിന്നും എത്തുന്ന വാഹനങ്ങള്‍ അപ്രതീക്ഷിതമായി താഴ്ചയില്‍ പതിക്കുമ്പോള്‍ നിയന്ത്രണംവിടുന്നതും അപകട ഭീഷണി സൃഷ്ടിക്കുന്നു. ഇതുവഴി സ്ഥിരമായി വാഹനം ഓടിക്കുന്നവര്‍ക്ക് ശോച്യാവസ്ഥ അറിയാമെന്നതിനാല്‍ ശ്രദ്ധയോടെ വാഹനം ഓടിക്കുകയും അപരിചിതര്‍ എത്തുമ്പോള്‍ താഴ്ചയില്‍ ചാടുകയുമാണ്. 10 മീറ്റര്‍ നീളത്തില്‍ നിര്‍മിച്ചിട്ടുള്ള തറയോടുകള്‍ മിക്കവയും താഴ്ന്ന് തകര്‍ന്നുകിടക്കുകയാണ്. വാഹനങ്ങള്‍ സ്ഥിരമായി അപകടത്തില്‍പ്പെടുന്നത് ദേശീയപാതാ അധികൃതരെ അറിയിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.