പഞ്ചായത്ത് വെള്ളം നല്‍കുന്നില്ല; കരാറുകാരന്‍ പൊതു കക്കൂസ് അടച്ചുപൂട്ടി

നെടുങ്കണ്ടം: പഞ്ചായത്ത് വെള്ളം നല്‍കാത്തതിനെ തുടര്‍ന്ന് കരാറുകാരന്‍ പൊതു കക്കൂസ് അടച്ചുപൂട്ടി. നെടുങ്കണ്ടം പഞ്ചായത്ത് വക കിഴക്കേകവലയിലെ കംഫര്‍ട്ട് സ്റ്റേഷനാണ് ഗ്രാമപഞ്ചായത്ത് വെള്ളം നല്‍കാഞ്ഞതിനാല്‍ കരാറുകാരന്‍ അടച്ചുപൂട്ടിയത്. കിഴക്കേകവലയില്‍ സ്റ്റേഡിയത്തിന് എതിര്‍വശത്തായി ഗ്രാമപഞ്ചായത്ത് പണിത പൊതു കക്കൂസ്, നിര്‍മാണം പൂര്‍ത്തിയാക്കി രണ്ടുവര്‍ഷമായിട്ടും പ്രവര്‍ത്തനം കാര്യക്ഷമമാക്കാനായിട്ടില്ല. എന്നാല്‍, കരാറുകാര്‍ മാസംതോറും മാറുന്നതല്ലാതെ പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാംവിധം ഇത് തുറന്നുപ്രവര്‍ത്തിക്കുന്നില്ല. പഞ്ചായത്ത് നേരിട്ട് പ്രവര്‍ത്തനം ആരംഭിക്കാനായി ഒരാളെ ചുമതലപ്പെടുത്തിയെങ്കിലും അയാളും ഉപേക്ഷിച്ചുപോയി. നെടുങ്കണ്ടം പഞ്ചായത്ത്് വെള്ളം നല്‍കാമെന്ന വ്യവസ്ഥയിലായിരുന്നു ലേലം ചെയ്ത് നല്‍കിയത്. എന്നാല്‍, നാളിതുവരെ വെള്ളം നല്‍കിയിട്ടില്ല. കായിക സ്റ്റേഡിയത്തിലെ കുളത്തില്‍നിന്ന് വെള്ളം നല്‍കാമെന്നായിരുന്നു വ്യവസ്ഥ. പലതവണ വെള്ളം ആവശ്യപ്പെട്ടിട്ടും കിട്ടാതെവന്നതോടെ കരാറുകാരന്‍ കക്കൂസ് അടച്ചുപൂട്ടുകയായിരുന്നു. പുതിയ ഭരണസമിതി വരട്ടെയെന്നായിരുന്നു പഞ്ചായത്ത് അധികൃതരുടെ മറുപടി. ഇത് വിശ്വസിച്ച കരാറുകാരന്‍ വെള്ളം വിലയ്ക്കുവാങ്ങുകയായിരുന്നു. എന്നാല്‍, പുതിയ ഭരണസമിതി അധികാരമേറ്റ് മാസങ്ങള്‍ പിന്നിട്ടിട്ടും വെള്ളമത്തെിക്കാന്‍ അധികൃതര്‍ തയാറാവുന്നില്ല. പഞ്ചായത്തില്‍ ഭരണ ചുമതല വിണ്ടും യു.ഡി.എഫിന് തന്നെയാണ്. ചില അംഗങ്ങള്‍ മാത്രമേ പുതുതായി എത്തിയിട്ടുള്ളു. കഴിഞ്ഞ ഭരണസമിതിയുടെ നിര്‍ജീവാവസ്ഥ തന്നെയാണ് പുതിയ ഭരണസമിതിയും തുടരുന്നതെന്നാണ് പരക്കെ ആക്ഷേപം. താലൂക്ക ് ആസ്ഥാനമായ നെടുങ്കണ്ടത്ത് കിഴക്കേ കവലയിലാണ് സര്‍ക്കാര്‍ ഓഫിസുകളെല്ലാം പ്രവര്‍ത്തിക്കുന്നത്. കൂടാതെ ബസ് സ്റ്റോപ്പിന് സമീപത്താണ് പൊതുകക്കൂസ്. ഇത് അടച്ചുപൂട്ടിയതോടെ മലമൂത്ര വിസര്‍ജനത്തിനായി ജനങ്ങള്‍ പരക്കം പായുകയാണ്. നിരവധി വ്യാപാര സ്ഥാപനങ്ങളും വനിതാ കാന്‍റീനും സമീപത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് നിരവധിതവണ പഞ്ചായത്തില്‍ പരാധി നല്‍കിയെങ്കിലും ചില വനിതാ അംഗങ്ങള്‍ ഭീഷണിപ്പെടുത്തിയതായും പറയപ്പെടുന്നു. പൊതുകക്കൂസിന് സമീപത്താണ് പുതുതായി ഫയര്‍സ്റ്റേഷനും കെ.എസ്.ആര്‍.ടി.സി ഡിപ്പോയും ആരംഭിക്കുന്നത്. ഇതോടെ പൊതുകക്കൂസിന്‍െറ ഉപയോഗം കൂടും. എന്നാല്‍, ഇതിന് പരിഹാരം കാണാന്‍ പഞ്ചായത്ത് തയാറാകുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.