നെടുങ്കണ്ടത്ത് അപകടങ്ങള്‍ പെരുകുന്നു; വേഗം നിയന്ത്രിക്കാന്‍ നടപടിയില്ല

നെടുങ്കണ്ടം: ടൗണില്‍ ഇരുചക്ര വാഹനാപകടങ്ങള്‍ പെരുകുന്നു. മോട്ടോര്‍ വാഹന വകുപ്പും പൊലീസും പരസ്പരം പഴിചാരി തടിതപ്പുമ്പോള്‍ മനുഷ്യ ജീവനുകള്‍ തെരുവില്‍ പിടയുകയാണ്. അപകടങ്ങള്‍ പെരുകുമ്പോഴും ടൗണിലെ വേഗത നിയന്ത്രിക്കാന്‍ നടപടിയില്ല. മോട്ടോര്‍ വാഹനവകുപ്പ് ജില്ലയില്‍ നടത്തിയ പഠനത്തില്‍ ഏറ്റവും കൂടുതല്‍ അപകടസാധ്യതയുള്ള ടൗണായി നെടുങ്കണ്ടത്തെ കണ്ടത്തെിയിരുന്നു. ഈ റോഡ് സേഫ് സോണാക്കി അപകടങ്ങള്‍ കുറക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പാഴ്വാക്കായി.മാത്രമല്ല നെടുങ്കണ്ടത്ത് ജോയന്‍റ് ആര്‍.ടി ഓഫിസ് തുടങ്ങിയശേഷം വാഹനാപകടങ്ങള്‍ പെരുകുകയാണ്. നിയമവിരുദ്ധമായി പായുന്ന വാഹനങ്ങള്‍ പരിശോധിക്കേണ്ട കടമ പൊലീസിനാണെന്നാണ് ഇവര്‍ പറയുന്നത്. നെടുങ്കണ്ടം, തൂക്കുപാലം ടൗണുകളില്‍ കാല്‍നടക്കാര്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും സഞ്ചരിക്കാന്‍ കഴിയാത്തവിധം ഇരുചക്രവാഹനങ്ങള്‍ പായുന്നതായി നിരവധിതവണ നെടുങ്കണ്ടം ജോ. ആര്‍.ടി ഓഫിസില്‍ പരാതി നല്‍കിയിട്ടും ഇവര്‍ അറിഞ്ഞ ഭാവം നടിക്കുന്നില്ളെന്നാണ് പരക്കെ ആക്ഷേപം. നെടുങ്കണ്ടം ടൗണില്‍ ദിനേന ചെറുതും വലുതുമായി ഡസനോളം വാഹനാപകടങ്ങളാണ് നടക്കുന്നത്. മരണ സംഭവങ്ങള്‍ മാത്രമാണ് പുറംലോകമറിയുന്നത്. സെന്‍ട്രല്‍ ജങ്ഷനില്‍ ഇതുകൂടാതെ നിരവധി അപകടങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. ടൗണിന്‍െറ വിവിധ ഭാഗങ്ങളില്‍ ബൈക് അപകടം മൂലം നാല് ജീവനുകളാണ് പൊലിഞ്ഞത്. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കിഴക്കേക്കവല, യൂനിയന്‍ ബാങ്ക് ജങ്ഷന്‍, സെന്‍ട്രല്‍ ജങ്ഷന്‍, കുരിശുപള്ളിക്കവല, പടിഞ്ഞാറേക്കവല എന്നിവിടങ്ങളില്‍ ദിവസവും കുറഞ്ഞത് രണ്ട് അപകടങ്ങളെങ്കിലും നടക്കാറുണ്ട്. മുമ്പ് സ്പീഡ് റഡാര്‍ സ്ഥാപിച്ചിരുന്നു, ഇപ്പോള്‍ അതും ഇല്ലാതായി. ബൈക്കില്‍ മൂന്നുപേരുമായി രാവിലെയും വൈകുന്നേരങ്ങളിലും ചത്തെിനടക്കുന്നവരുടെ എണ്ണവും വര്‍ധിച്ചുവരുകയാണ്. സ്കൂള്‍ സമയങ്ങളിലാണധികവും. മിക്കവര്‍ക്കും ലൈസന്‍സ് ഉണ്ടാകാറില്ല. ഹെല്‍മറ്റ് ധരിക്കാനും കൂട്ടാക്കാറില്ല. പൊലീസ് പരിശോധനകള്‍ നടത്താറുണ്ടെങ്കിലും വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കുന്നില്ല. മോട്ടോര്‍ വാഹന വകുപ്പാകട്ടെ ഒരു പരിശോധനയും നടത്തുന്നില്ളെന്ന് മാത്രമല്ല ഓഫിസില്‍നിന്ന് പുറത്തിറങ്ങാറില്ളെന്ന പരാതിയുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.