സസ്പെന്‍ഡ് ചെയ്ത പോസ്റ്റ്മാസ്റ്ററെ തിരിച്ചെടുക്കരുത് –മഹിളാ പ്രധാന്‍ ഏജന്‍റുമാര്‍

തൊടുപുഴ: സാമ്പത്തിക ക്രമക്കേടിന്‍െറ പേരില്‍ സസ്പെന്‍ഡ് ചെയ്ത കോടിക്കുളം സബ്പോസ്റ്റ് ഓഫിസിലെ പോസ്റ്റ്മാസ്റ്ററെ തിരിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മഹിളാ പ്രധാന്‍ ഏജന്‍റുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ക്രമക്കേട് നടന്ന തുകയില്‍ ഏകദേശം ആറു ലക്ഷം രൂപ പോസ്റ്റ്മാസ്റ്റര്‍ തിരിച്ചടച്ചതായി അറിഞ്ഞു. ഇത് ഒരുവര്‍ഷത്തെ കണക്ക് മാത്രമാണ്. ഇനിയും മൂന്നു വര്‍ഷത്തെ കൂടി കണക്കുകള്‍ പരിശോധിക്കാനുണ്ട്. അപ്പോള്‍ മാത്രമേ യഥാര്‍ഥ തുക അറിയാനാവൂ. ഇത്രയും വലിയ തിരിമറി നടത്തിയിട്ടും ജോലിയില്‍ തിരികെ കയറ്റുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. കാളിയാര്‍ പൊലീസിലടക്കം പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല. ഇത്രയും രൂപ അപഹരിച്ചയാളെ തിരികെ സര്‍വിസില്‍ കയറ്റുന്നത് ഇനിയും പൊതുപണം അപഹരിക്കാനാണ്. അന്വേഷണം ഡിപാര്‍ട്മെന്‍റ് നടത്തുന്നതിനാല്‍ കേസ് പൊലീസിന് കൈമാറിയിട്ടില്ല. ഡിപാര്‍ട്മെന്‍റിന്‍െറ അറിവോടെയോ അല്ലാതെയോ ഇത്രയും ഭീമമായ ഒരു തിരിമറി നടത്താന്‍ പറ്റില്ല. സാമ്പത്തിക തട്ടിപ്പുകള്‍ അന്വേഷിക്കുന്ന ഏജന്‍സികളെക്കൊണ്ട് സത്യസന്ധമായി കേസ് അന്വേഷിക്കണം. മഹിളാ പ്രധാന്‍ ഏജന്‍റുമാരായ ബീനദാസ്, ഷൈമോള്‍ ബിജു, കെ.എച്ച്. ബീവി, ജിന്‍സി നോബിള്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.