റോഡ് നിര്‍മാണം നിലച്ചു; ജനരോക്ഷം ഉയരുന്നു

അടിമാലി: മുസ്ലിം പള്ളിപ്പടി-ബസ് സ്റ്റാന്‍ഡ് റോഡ് നിര്‍മാണം നിലച്ചതിനെതിരെ ജനരോക്ഷം ഉയരുന്നു. സ്വകര്യ വ്യക്തികളുടെ താല്‍പര്യം സംരക്ഷിക്കാന്‍ നിയമങ്ങള്‍ കാറ്റില്‍പറത്തി റോഡ് അറ്റകുറ്റപ്പണി ആരംഭിച്ചെങ്കിലും ഇത് പൂര്‍ത്തിയാക്കാത്ത നടപടിയാണ് പ്രതിഷേധത്തിന് കാരണമായി തീര്‍ന്നത്. കഴിഞ്ഞമാസം ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ ഒരു ബേക്കറിയില്‍നിന്നും ഹോട്ടലില്‍നിന്നുമുള്ള മാലിന്യം റോഡിലൂടെ ഒഴുകുന്നതായി ആരോഗ്യവകുപ്പ് കണ്ടത്തെിയിരുന്നു. കൂടാതെ മോശം സാഹചര്യത്തിലാണ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും കണ്ടത്തെി. തുടര്‍ന്ന് പ്രശ്നം പരിഹരിച്ച് ഈ സ്ഥാപനങ്ങള്‍ തുറന്നാല്‍ മതിയെന്ന നിര്‍ദേശവും പൊതുജനാരോഗ്യ വിഭാഗം നല്‍കി. ഇതോടെ ഈ സ്ഥാപന ഉടമകള്‍ റോഡിലൂടെയുള്ള ഓട നവീകരിക്കാന്‍ തുടങ്ങി. പഞ്ചായത്ത് റോഡില്‍ സ്വകാര്യ വ്യക്തികള്‍ നിര്‍മാണം ആരംഭിച്ചത് വിവാദത്തിലായതോടെ പഞ്ചായത്തുതന്നെ പിന്നീടുള്ള പ്രവര്‍ത്തനം ഏറ്റെടുത്തു. എസ്റ്റിമേറ്റോ ടെന്‍ഡര്‍ നടപടിയോ നടത്താതെ പെറ്റി വര്‍ക്കായി ഈ ജോലി ചെയ്യാമെന്ന് കരുതിയ പഞ്ചായത്തിന് കൂടുതല്‍ പണം മുടക്കേണ്ടതായ സാഹചര്യവും ഉണ്ടായി. ഇതോടെ നിര്‍മാണ പ്രവര്‍ത്തനം നീളുകയും റോഡ് സഞ്ചാരയോഗ്യമല്ലാതെ മാറുകയും ചെയ്തു. ദേശീയപാതയില്‍നിന്ന് വേഗത്തില്‍ ബസ് സ്റ്റാന്‍ഡില്‍ എത്താന്‍ കഴിയുന്ന റോഡാണിത്. തുറന്ന ഓടയിലൂടെ മലിന ജലം ഒഴുകി ബസ് സ്റ്റാന്‍ഡും പരിസരവും ഇപ്പോള്‍ ദുര്‍ഗന്ധപൂരിതവുമാണ്. ഈ പ്രശ്നം അടിയന്തരമായി പരിഹരിച്ച് റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ പ്രവൃത്തി സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.