നഗരമധ്യത്തിലെ ബിവറേജസ് വില്‍പനശാലയില്‍ വീണ്ടും മോഷണം; മദ്യം കവര്‍ന്നു

തൊടുപുഴ: നഗരമധ്യത്തിലെ ബിവറേജസിന്‍െറ മദ്യവില്‍പനശാലയില്‍ വീണ്ടും മോഷണം. ബിവറേജിനുള്ളില്‍ കയറിയ മോഷ്ടാക്കള്‍ മദ്യക്കുപ്പികള്‍ കവര്‍ന്നു. മാസങ്ങള്‍ക്കിടയില്‍ രണ്ടാമത്തെ മോഷണമാണ് ഇവിടം കേന്ദ്രീകരിച്ചു നടക്കുന്നത്. ഒരു തവണപോലും പ്രതിയെ കണ്ടത്തൊനാകാത്തത് ദുരൂഹത വര്‍ധിപ്പിക്കുന്നു. തൊടുപുഴ മൗണ്ട് സീനായ് റോഡിലെ മദ്യവില്‍പനശാലയില്‍ രാവിലെ എത്തിയ തൂപ്പുകാരിയാണ് മോഷണം നടന്നതായി കണ്ടത്തെിയത്. വിവരം സ്ഥലത്തുണ്ടായിരുന്ന ജീവനക്കാരനെ അറിയിച്ചു. അധികൃതര്‍ നടത്തിയ പരിശോധനയില്‍ പത്തോളം മദ്യക്കുപ്പികള്‍ ഇവിടെനിന്ന് കടത്തിയതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. നഷ്ടപ്പെട്ട മദ്യത്തിന്‍െറ കണക്ക് അധികൃതര്‍ തിട്ടപ്പെടുത്തി വരുകയാണ്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ബിവറേജ് ഒൗട്ട്ലെറ്റില്‍ നിരവധി തവണയാണ് മോഷണവും മോഷണശ്രമവും നടന്നത്. ബിവറേജിന്‍െറ ഓടും പലകകൊണ്ടുള്ള തട്ടും പൊളിച്ചാണ് കള്ളന്‍ അകത്ത് കടന്നത്. മോഷണം നടത്തിയത് രണ്ടുപേരാണെന്നാണ് പൊലീസ് നിഗമനം. സമീപത്തെ മരത്തിന്‍െറ മുകളിലൂടെയാണ് കള്ളന്‍ ബിവറേജിന്‍െറ മുകളില്‍ കയറിയതെന്ന് ജീവനക്കാര്‍ പറഞ്ഞു. അകത്തുകടന്നശേഷം കെയ്സുകളാക്കിയ മദ്യം പുറത്തത്തെിക്കുകയായിരുന്നു. പുറത്ത് സെക്യൂരിറ്റി ജീവനക്കാരനുള്ളപ്പോഴായിരുന്നു മോഷണം. രാത്രി 12നും വെളുപ്പിനെ രണ്ടിനുമിടക്കാണ് മോഷണം നടന്നതെന്ന് തൊടുപുഴ പൊലീസിന്‍െറ കണ്ടത്തെല്‍. സമീപത്തെ സ്വകാര്യ സ്ഥാപനങ്ങളിലെ സി.സി ടി.വി കാമറകള്‍ പൊലീസ് പരിശോധിച്ചു വരുകയാണ്. സ്ഥലത്ത് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും ജില്ല ബിവറേജ് ഇന്‍സ്പെക്ഷന്‍ വിഭാഗവും സ്ഥലത്ത് പരിശോധന നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.