രാജാക്കാട്: കുടുംബവഴക്കിനെ തുടര്‍ന്ന് യുവതിയുടെ കഴുത്തില്‍ ബാഗിന്‍െറ വള്ളി മുറുക്കി ശ്വാസംമുട്ടിച്ച് കൊന്നശേഷം ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി. പൂപ്പാറക്ക് സമീപം മുള്ളന്‍തണ്ടിലാണ് സംഭവം. വലിയകുന്നേല്‍ അജിമോളാണ് (28) തിങ്കളാഴ്ച പുലര്‍ച്ചെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന് രാവിലെ പത്തോടെ ഭര്‍ത്താവ് ബൈജു അടിമാലി പൊലീസില്‍ കീഴടങ്ങുകയായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: അഞ്ചുവര്‍ഷം മുമ്പാണ് അടിമാലി കത്തിപ്പാറ പറയാനിക്കല്‍ അജിമോളും ബൈജുവും വിവാഹിതരായത്. മൂന്നര വയസ്സുള്ള കുട്ടിയുണ്ട്. മൂന്നുവര്‍ഷമായി പിണങ്ങിക്കഴിഞ്ഞ ഇവര്‍ തമ്മില്‍ പലപ്പോഴും വഴക്കുണ്ടാകുമായിരുന്നു. ഏതാനും നാള്‍ മുമ്പ് ബൈജു കോഴിക്കോട് സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കായി പോയതോടെ അജിമോള്‍ കത്തിപ്പാറയിലെ സ്വന്തം വീട്ടിലേക്ക് മാറി. ക്രിസ്മസ് അവധിക്ക് ഭാര്യാ വീട്ടിലത്തെിയ ബൈജു അജിമോളെയും കൂട്ടി മുള്ളന്തണ്ടിലെ വീട്ടില്‍ വന്നു. ഞായറാഴ്ച രാത്രി തൊട്ടടുത്തുതന്നെ താമസിക്കുന്ന സഹോദരന്‍ ജോര്‍ജിനും മറ്റുള്ളവര്‍ക്കുമൊപ്പം കരോള്‍ സംഘത്തില്‍ പങ്കെടുത്തു. ഈ സമയം മാതാവ് ഏലിക്കുട്ടി വീട്ടില്‍ ഉണ്ടായിരുന്നു. രാത്രി വൈകി കരോള്‍ കഴിഞ്ഞത്തെിയ ശേഷം പുലര്‍ച്ചെ ഭാര്യയുമായി വഴക്കിടുകയും തുടര്‍ന്ന് ഷോള്‍ഡര്‍ ബാഗിന്‍െറ വള്ളി കഴുത്തില്‍ വരിഞ്ഞുമുറുക്കി കൊല്ലുകയുമായിരുന്നു. മരണം ഉറപ്പാക്കിയശേഷം അടുത്തുള്ള സഹോദരി ലാലിയുടെ വീട്ടിലത്തെി അജിമോള്‍ വയറുവേദന മൂലം കിടക്കുകയാണെന്നും താന്‍ ഒരുവഴി പോകുകയാണെന്നും അറിയിച്ചു. തുടര്‍ന്ന് ഇയാള്‍ നേരെ എത്തിയത് അടിമാലി സി.ഐ ഓഫിസിലാണ്. ഏറെസമയം കഴിഞ്ഞിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് ലാലി അന്വേഷിച്ച് ചെന്നപ്പോള്‍ അജിമോളെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കാണുകയായിരുന്നു. അറസ്റ്റിലായ ബൈജുവിനെ തുടര്‍ നടപടിക്കായി ശാന്തന്‍പാറ പൊലീസിന് കൈമാറി. ദേവികുളം സി.ഐ അന്വേഷണമാരംഭിച്ചു. അജിമോളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.