നെടുങ്കണ്ടം: ക്രിസ്മസ് ആഘോഷത്തിന് നിറം പകര്‍ന്ന് പാപ്പമാരും കരോള്‍ സംഘങ്ങളും നാടെങ്ങും നിറഞ്ഞു. സ്കൂളുകളും വിവിധ സംഘടനകളുടെ നേതൃത്വത്തിലും പള്ളികളിലും ശനിയാഴ്ച പാപ്പ മത്സരം നടത്തി. നാടെങ്ങും ഞായറാഴ്ച ക്രിസ്മസ് ആഘോഷിക്കും. മറയൂര്‍: ഇടുക്കി രൂപത സഹായഗിരി സെന്‍റ് മേരീസ് ദേവാലയ അങ്കണത്തില്‍ പുല്‍ക്കൂട് മത്സരം സംഘടിപ്പിച്ചു. മറയൂര്‍ പ്രദേശത്തെ വിവിധ സ്ഥാപനങ്ങള്‍, സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കുടുംബ കൂട്ടായ്മകള്‍ മുതല്‍ പുല്‍ക്കൂട് മത്സരത്തില്‍ പങ്കാളികളായി. അഞ്ചുനാടിന്‍െറ ചരിത്രത്തിലാദ്യമായും ഇടുക്കി രൂപതയില്‍ ആദ്യമായിട്ടുമാണ് ദേവാലയത്തിന് ചുറ്റും പുല്‍ക്കൂടുകള്‍ തീര്‍ത്ത് വ്യത്യസ്തമായത്. തൊടുപുഴ: ഉപാസനയുടെയും കാവ്യകഥാവേദി, വനിത വേദി എന്നിവയുടെയും ആഭിമുഖ്യത്തില്‍ 25ന് ക്രിസ്മസ് ആഘോഷിക്കും. വൈകുന്നേരം അഞ്ചിന് ഫാ. ജോണ്‍സണ്‍ വെട്ടിക്കുഴിയില്‍ ക്രിസ്മസ് സന്ദേശം നല്‍കും. കാളിയാര്‍: സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ പടി.കോടിക്കുളം സുവിശേഷാശ്രമത്തില്‍ അവിടത്തെ അന്തേവാസികളോടൊപ്പം ക്രിസ്മസ് ആഘോഷിച്ചു. അധ്യാപകരില്‍നിന്നും കുട്ടികളില്‍നിന്നും സമാഹരിച്ച വിഭവങ്ങള്‍ സ്കൂള്‍ മാനേജര്‍ ഫാ. മാത്യു കോണിക്കലും പ്രിന്‍സിപ്പല്‍ വി.ജെ. തോമസും എച്ച്.എം. സിനിമോള്‍ ജോസും ചേര്‍ന്ന് സുവിശേഷാലയ ഡയറക്ടര്‍ ഫാ. ജയിംസ് വടക്കേലിന് കൈമാറി. അടിമാലി: വൈ.എം.സി.എയുടെ ക്രിസ്മസ് ആഘോഷവും വനിത ഫോറത്തിന്‍െറ ഉദ്ഘാടനവും താലൂക്ക് ആശുപത്രിയില്‍ കേക്ക് വിതരണവും നടന്നു. വൈസ്മെന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ഡോ. ലെബി ഫിലിപ്പ് മാത്യു ഉദ്ഘാടനം ചെയ്തു.വൈ.എം.സി.എ പ്രസിഡന്‍റ് പി.പി. തോമസ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.