പീരുമേട്: ദേശീയപാത 183ല്‍ മത്തായിക്കൊക്കയില്‍ മാലിന്യം തള്ളുന്നത് തടയാന്‍ നടപടിയില്ല. പീരുമേട് ഗ്രാമപഞ്ചായത്തിന്‍െറ പരിധിയിലെ ഹോട്ടല്‍, അറവുശാല, ആശുപത്രി മാലിന്യം മത്തായികൊക്കയില്‍ തള്ളുന്നതുമൂലം 100 മീറ്ററിലധികം ദൂരം ദൂര്‍ഗന്ധം പരക്കുകയാണ്. ഒരേക്കറോളം സ്ഥലത്ത് കുമിഞ്ഞുകിടക്കുന്ന ടണ്‍ കണക്കിന് മാലിന്യം അഴുതയാറ്റിലാണ് ഒഴുകി എത്തുന്നത്. പമ്പയാറിന്‍െറ ഉത്ഭവസ്ഥാനമായ അഴുതയാറ്റില്‍ മാലിന്യം എത്തുന്നത് പമ്പയാറ്റിലെ വെള്ളവും മലിനമാക്കുന്നു. പെരിയാര്‍ ടൈഗര്‍ റിസര്‍വിന് സമീപമാണ് മാലിന്യനിക്ഷേപം. ദിവസേന രണ്ട് ടണ്ണിലധികം മാലിന്യങ്ങളാണ് ഗ്രാമപഞ്ചായത്തിന്‍െറ ലോറിയില്‍ എത്തിച്ച് തള്ളുന്നത്. മത്തായിക്കൊക്കയിലെ മലനിരയില്‍നിന്ന് ഉത്ഭവിക്കുന്ന നീര്‍ച്ചാലില്‍ മാലിന്യം തള്ളിയതിനാല്‍ അഴുതയാറ്റിലേക്ക് ഒഴുകി എത്തുകയാണ്. ഇവിടെ മാലിന്യം തള്ളുന്നത് നിരോധിക്കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. മാലിന്യക്കൂമ്പാരത്തില്‍നിന്ന് 300 മീറ്റര്‍ ദൂരത്തിലാണ് പീരുമേട് സി.പി.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. ദേശീയപാത വക്കില്‍ വാഹനങ്ങള്‍ നിര്‍ത്തിയാണ് മാലിന്യം വലിച്ചെറിയുന്നത്. പരിസ്ഥിതിക്കും അഴുതയാറിനും ഭീഷണിയാകുന്ന മാലിന്യനിക്ഷേപം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്താനുള്ള തയാറെടുപ്പിലാണ് പരിസ്ഥിതി സംഘടനകളും നാട്ടുകാരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.