ലഹരിക്കെതിരെ പോരാടാൻ ‘വിമുക്തി’

തൊടുപുഴ: മദ്യവർജനത്തിന് ഈന്നൽ നൽകിയും മയക്കുമരുന്ന് ഉപയോഗം പൂർണമായി ഇല്ലാതാക്കാനും ലക്ഷ്യമിട്ട് സർക്കാർ രൂപംനൽകിയ ലഹരിവർജന മിഷൻ ‘വിമുക്തി’ പദ്ധതിക്ക് ജില്ലയിൽ തുടക്കമാകുന്നു. മദ്യം, മയക്കുമരുന്ന്, പുകയില ഉപഭോഗത്തിനെതിരെ പ്രചാരണം സംഘടിപ്പിക്കാനും നിയമവിരുദ്ധ ലഹരിവസ്​തുക്കളുടെ ശേഖരണം, കടത്തൽ എന്നിവയുടെ ഉറവിടം കണ്ടെത്തി ഇല്ലായ്മ ചെയ്യാനും ബഹുജന പങ്കാളിത്തത്തോടുകൂടിയാണ് ‘വിമുക്തി’ മിഷെൻറ പ്രവർത്തനങ്ങൾ. സ്​റ്റുഡൻറ് പൊലീസ്​ കാഡറ്റ്, സ്​കൂൾ–കോളജ് ലഹരിവിരുദ്ധ ക്ലബുകൾ, എൻ.എസ്​.എസ്​, കുടുംബശ്രീ, ലൈബ്രറി കൗൺസിൽ, മദ്യവർജന സമിതികൾ അടക്കം സന്നദ്ധ സംഘടനകൾ, വിദ്യാർഥി–യുവജന–മഹിള സംഘടനകൾ തുടങ്ങിയവയുടെ പങ്കാളിത്തത്തോടെ ലഹരിമുക്ത കേരളം എന്നതാണ് ‘വിമുക്തി’യുടെ ലക്ഷ്യം. ഇതുസംബന്ധിച്ച് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുത്രേസ്യ പൗലോസിെൻറ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ കലക്ടർ ജി.ആർ. ഗോകുൽ, ഡെപ്യൂട്ടി എക്സൈസ്​ കമീഷണർ കെ.എ. നെൽസൺ, അസി. എക്സൈസ്​ കമീഷണർ ബെന്നി ഫ്രാൻസിസ്​, തങ്കച്ചൻ ആൻറണി (ആരോഗ്യ വകുപ്പ്), കുടുംബശ്രീ മിഷൻ ജില്ല കോഓഡിനേറ്റർ (ഇൻചാർജ്) ഷൈൻ എം. സിറിയക് തുടങ്ങിയവർ പങ്കെടുത്തു. ജില്ലാതല സമിതിയുടെ വിപുലമായ യോഗം ഈമാസം 28ന് ചേരും. ജില്ലയിൽ മിഷൻ പ്രവർത്തനങ്ങളുടെ മേൽനോട്ടച്ചുമതല കൃഷിമന്ത്രി വി.എസ്​. സുനിൽകുമാറിനാണ്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് അധ്യക്ഷയായ ജില്ലാതല സമിതിയിൽ നഗരസഭ അധ്യക്ഷന്മാർ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ഭാരവാഹി, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡൻറ്, സെക്രട്ടറി എന്നിവരാണ് വൈസ്​ ചെയർമാന്മാർ. കലക്ടറാണ് കൺവീനർ. ഡെപ്യൂട്ടി എക്സൈസ്​ കമീഷണർ ജോയൻറ് കൺവീനറും വിമുക്തി ജില്ല മിഷൻ ഓഫിസർ ജില്ല കോഓഡിനേറ്ററുമാകും. തദ്ദേശ സ്​ഥാപനതലത്തിൽ പ്രസിഡൻറാണ് അധ്യക്ഷൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.