സത്രം മേഖലയില്‍ റവന്യൂ ഭൂമിയില്‍ കൈയേറ്റം

വണ്ടിപ്പെരിയാര്‍: പെരിയാര്‍ സത്രം മേഖലയില്‍ റവന്യൂ ഭൂമി കൈയേറി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തകൃതി. ഹരിതാഭമായ മൊട്ടക്കുന്നുകള്‍ കീറിമുറിച്ച് റവന്യൂ വകുപ്പ് അധികൃതരുടെ മൗനാനുവാദത്തോടെയാണ് പ്രവര്‍ത്തനങ്ങളെന്ന് ആരോപണമുണ്ട്. ഹെക്ടര്‍ കണക്കിന് റവന്യൂ ഭൂമിയിലെ മൊട്ടക്കുന്നുകള്‍ ഏറെ ജൈവവൈവിധ്യം നിറഞ്ഞതാണ്. ഇതിന് വശങ്ങളിലൂടെയുള്ള മിക്ക നടപ്പാതകളും വാഹനങ്ങള്‍ കടന്നുചെല്ലുന്ന റോഡുകളാക്കി മാറ്റി. റോഡ് നിര്‍മാണം തടഞ്ഞ് അധികൃതര്‍ സ്ഥാപിച്ച ട്രഞ്ചുകള്‍ മണ്ണിട്ട് മൂടിയനിലയിലാണ്. മണ്‍തിട്ടയിടിച്ച് കയ്യാലകളും നിര്‍മിച്ചിട്ടുണ്ട്. ഇത് പുറത്തറിയാതിരിക്കാന്‍ പോതപ്പുല്ലുകളാല്‍ മൂടിയിരിക്കുകയാണ്. റോഡ് ടാറിങ്ങിന് മുന്നോടിയായി പാറമടയില്‍നിന്നുള്ള കല്ലുകളുടെ അവശിഷ്ടവും മറ്റ് സാമഗ്രികളും എത്തിച്ചിട്ടുണ്ട്. റവന്യൂ-വനംവകുപ്പുകളുടെ ഭൂമിയിലും കൈയേറ്റങ്ങളുണ്ട്. സ്വകാര്യ വ്യക്തികളുടെ ഭൂമിയുടെ അതിരുകളിലെ വേലികള്‍ കടന്ന് റവന്യൂ-വനംവകുപ്പുകളുടെ ഭൂമിയിലേക്ക് എത്തിനില്‍ക്കുകയാണ്. അതിരുകളിലെ പുല്ലുകള്‍ ചത്തെിനീക്കിയും കാപ്പി, ഏലച്ചെടികളും നട്ടുപിടിപ്പിച്ചുമാണ് കൈയേറ്റം. ചിലഭാഗങ്ങളില്‍ ഭൂമി സംബന്ധിച്ച് റവന്യൂ-വനം വകുപ്പുകള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. ഇത് മറയാക്കിയാണ് ചിലര്‍ കൈയേറ്റം നടത്തുന്നത്. വിനോദസഞ്ചാരത്തിന്‍െറ മറവില്‍ സത്രത്തിലെ മൊട്ടക്കുന്നിലൂടെ തുറന്ന ജീപ്പുകളുടെ സഞ്ചാരം മൂലം പ്രദേശത്തെ ജൈവവൈവിധ്യം ഇല്ലാതാകുന്ന സാഹചര്യവുമുണ്ട്. കുമളിയില്‍നിന്ന് തുറന്ന ജീപ്പുകളില്‍ നൂറുകണക്കിന് ആളുകളാണ് ദിവസവും സത്രത്തിലത്തെുന്നത്. ഇതിന് പുറമെ ഓഫ് റൈഡ് റെയ്സുകള്‍ക്കായും നിരവധി വാഹനങ്ങള്‍ എത്തുന്നുണ്ട്. സഞ്ചാരികള്‍ ജീപ്പ് ഓടിച്ചുകയറ്റുന്നത് മൊട്ടക്കുന്നുകളുടെ നാശത്തിന് വഴിയൊരുക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.