മില്‍മ കട്ടപ്പന ഡയറിക്ക് ചരിത്രനേട്ടം

കട്ടപ്പന: ഇടുക്കിയുടെ സമ്പദ്വ്യവസ്ഥക്ക് കട്ടപ്പന ഡയറിയുടെ സംഭാവന 170 കോടി. കാര്‍ഷികോല്‍പന്നങ്ങളുടെ വിലയിടിവിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കര്‍ഷകരെ രക്ഷിച്ചത് ഇത്തവണ ജില്ലയിലെ ക്ഷീരോല്‍പാദനമാണ്. പാല്‍ വില്‍പന വഴി 2015-’16 വര്‍ഷം ക്ഷീര കര്‍ഷകര്‍ക്ക് കട്ടപ്പന ഡയറിയില്‍നിന്ന് മാത്രം 170 കോടി ലഭിച്ചു. കര്‍ഷകര്‍ക്ക് നല്‍കിയ ഇന്‍സെന്‍റിവ് മാത്രം അഞ്ചുകോടി വരും. ഇടുക്കി പാക്കേജിന്‍െറ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ 16കോടിയാണ് കട്ടപ്പന ഡയറിക്ക് വികസനക്കുതിപ്പ് നല്‍കിയത്. സഹകരണ സംഘങ്ങളില്‍നിന്ന് ദിവസം 67,000 ലിറ്റര്‍ പാലാണ് കട്ടപ്പന ഡയറിക്ക് ലഭിക്കുന്നത്. കര്‍ഷകര്‍ നിര്‍മല സിറ്റിയിലെ യൂനിറ്റില്‍ 7500 ലിറ്റര്‍ പാല്‍ നേരിട്ടത്തെിക്കുന്നു. 20,000 ലിറ്ററായിരുന്ന ഡയറിയുടെ ശീതീകരണ ശേഷി നവീകരണത്തിന് ശേഷം ഒരുലക്ഷമായി. മുമ്പ് ഇവിടെനിന്ന് എറണാകുളത്ത് എത്തിച്ചാണ് പാല്‍ ശീതീകരിച്ചിരുന്നത്. ഹര്‍ത്താല്‍, പണിമുടക്ക് തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ പാല്‍ നശിച്ചുപോയിരുന്നു. കട്ടപ്പന ഡയറിയില്‍നിന്ന് ദിവസവും 35,000 പാക്കറ്റ് പാലും 2000 പാക്കറ്റ് തൈരും വിപണിയിലത്തെുന്നു. കട്ടപ്പന, തൊടുപുഴ, കുമളി, മൂന്നാര്‍, അടിമാലി തുടങ്ങിയവയാണ് വിപണി. അധികംവരുന്ന പാല്‍ എറണാകുളം യൂനിറ്റിലത്തെിക്കും. നിര്‍മലാ സിറ്റിയിലെ ചില്ലിങ് പ്ളാന്‍റും പാക്കിങ് യൂനിറ്റും പൊതുജനങ്ങള്‍ക്ക് കാണാന്‍ സൗകര്യം ഏര്‍പ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.