ഡോക്ടറില്ല: ആയുര്‍വേദ മൊബൈല്‍ ആശുപത്രി പ്രവര്‍ത്തനം നിലച്ചു

ചെറുതോണി: ഡോക്ടറില്ലാത്തതിനാല്‍ ഗവ. ആയുര്‍വേദ മൊബൈല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം നിലച്ചു. ഇടുക്കി ബ്ളോക് പഞ്ചായത്തിന്‍െറ പരിധിയില്‍വരുന്ന മുളകുവള്ളി, കരിമ്പന്‍, ഡബ്ള്‍കട്ടിങ്, മണിയാറംകുടി, പൈനാവ് എന്നിവിടങ്ങളില്‍ സ്ഥിരമായി മൊബൈല്‍ യൂനിറ്റ് എത്തിയിരുന്നു. ആഴ്ചയില്‍ ഒരു ഡോക്ടറും നഴ്സും ജീവനക്കാരുമടങ്ങുന്ന സംഘം സ്ഥിരം സെന്‍ററുകളില്‍ എത്തി രോഗികളെ പരിശോധിച്ച് മരുന്ന് നല്‍കുകയായിരുന്നു പതിവ്. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ ഓരോ സെന്‍ററിലും വലിയ തിരക്കായിരുന്നു. മൈലുകള്‍ സഞ്ചരിച്ച് ആശുപത്രിയില്‍ എത്തേണ്ട രോഗികള്‍ക്ക് മൊബൈല്‍ യൂനിറ്റ് ആശ്വാസമായി. നാട്ടുകാരുടെ നിരന്തര പരിശ്രമത്തിന്‍െറ ഫലമായി ഒരുവര്‍ഷം മുമ്പാണ് മൊബൈല്‍ യൂനിറ്റുകള്‍ തുടങ്ങിയത്. അതാത് പഞ്ചായത്തുകളില്‍നിന്ന് മാത്രമല്ല സമീപ പഞ്ചായത്തുകളില്‍നിന്നുവരെ രോഗികളത്തെി. ആവശ്യത്തിന് മരുന്നും ജീവനക്കാരും വാഹനങ്ങളുമുണ്ടായിട്ടും ഡോക്ടര്‍ ഇല്ലാത്തതാണ് പ്രവര്‍ത്തനം നിലക്കാന്‍ കാരണം. നിലവിലുണ്ടായിരുന്ന ഡോക്ടര്‍ ഒരുമാസം മുമ്പ് സ്ഥലംമാറിപ്പോയതോടെ രോഗികള്‍ ദുരിതത്തിലായി. പകരം ഇതുവരെ ഡോക്ടറെ നിയമിച്ചിട്ടില്ല. മരിയാപുരം ആയുര്‍വേദാശുപത്രിയിലെ ഡോക്ടര്‍ക്ക് ചാര്‍ജ് കൊടുത്തെങ്കിലും ജോലിത്തിരക്ക് മൂലം അദ്ദേഹത്തിനും വന്നത്തൊന്‍ കഴിയുന്നില്ല. മൊബൈല്‍ ആശുപത്രിക്ക് കീഴില്‍ ദീര്‍ഘകാലമായി ചികിത്സയിലിരുന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്ന് കഴിച്ചിരുന്ന രോഗികള്‍ക്ക് തുടര്‍ച്ചയായുള്ള ചികിത്സ മുടങ്ങി. ഡോക്ടറില്ലാതെ തുടര്‍ന്ന് മരുന്ന് നല്‍കാന്‍ കഴിയില്ളെന്നാണ് ജീവനക്കാരുടെ മറുപടി. പാറേമാവ് ജില്ലാ ആശുപത്രിയാണ് രോഗികള്‍ക്ക് പിന്നീടുള്ള ആശ്രയം. പക്ഷേ, മൊബൈല്‍ യൂനിറ്റ് ഈ ആശുപത്രിയുടെ കീഴിലല്ലാത്തതിനാല്‍ അവരും രോഗികളെ കൈവിടുകയാണ്. മണിയാറംകുടി ആദിവാസി മേഖലയില്‍ ആഴ്ചയില്‍ ഒരുദിവസം നല്‍കിയിരുന്ന തുടര്‍ ചികിത്സ മരുന്നുകള്‍ മുടങ്ങിയതോടെ ഇരുപത്തഞ്ചോളം ആദിവാസികള്‍ ദുരിതത്തിലാണ്. ഏറ്റവും കുടുതല്‍ തിരക്ക് അനുഭവപ്പെട്ടിരുന്നത് കരിമ്പന്‍ സെന്‍ററിലാണ്. സെന്‍റര്‍ തുറക്കുന്നതിന് മുമ്പുതന്നെ കഞ്ഞിക്കുഴി, വാത്തിക്കുടി പഞ്ചായത്തുകളില്‍നിന്നുവരെ ഇവിടെ രോഗികള്‍ എത്തി ക്യൂ നിന്നിരുന്നു. കഴിഞ്ഞ നാലാഴ്ചയായി ഡോക്ടറില്ലാത്തതിനാല്‍ ഇവര്‍ നിരാശരായി മടങ്ങുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.