കട്ടപ്പന: പുളിയന്മല റോഡിലെ ഹെയര്‍പിന്‍ വളവുകളില്‍ വന്‍കുഴികള്‍ രൂപപ്പെട്ടത് അപകടത്തിനിടയാക്കുന്നു. മൂവാറ്റുപുഴ-തേനി സംസ്ഥാന പാതയുടെ ഭാഗമായ ഇവിടെ റോഡ് തകര്‍ന്നിട്ടു മാസങ്ങളായി. പാറക്കടവ് മുതല്‍ ഹില്‍ടോപ് വരെ റോഡില്‍ ആറോളം ഹെയര്‍പിന്‍ വളവുകളുണ്ട്. വളവുകളില്‍ റോഡിലെ ടാറിങ് മുഴുവന്‍ തകര്‍ന്ന് വന്‍കുഴികളായി മാറി. നിരവധി ഇരുചക്രവാഹനങ്ങളും ഓട്ടോകളും കുഴിയില്‍ വീണു പരിക്ക് പറ്റുന്നുണ്ട്. കഴിഞ്ഞ ദിവസം സ്കൂട്ടറില്‍ പോയ യുവതി ഗട്ടറില്‍ വീണു. പിന്നാലെ എത്തിയ സ്വകാര്യ ബസിലെ ഡ്രൈവര്‍ വാഹനം നിര്‍ത്തിയില്ലായിരുന്നെങ്കില്‍ യുവതിയുടെ ജീവന്‍ തന്നെ അപകടത്തില്‍ലായേനെ. കുത്തനെയുള്ള കയറ്റം കയറി വരുന്ന വാഹനങ്ങള്‍ കുഴിയില്‍ വീണ് വാഹനത്തിന്‍െറ ആക്സില്‍ ഒടിഞ്ഞ സംഭവവും ഉണ്ട്. തമിഴ്നാട്, കര്‍ണാടക, പോണ്ടിച്ചേരി, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് ആയിരക്കണക്കിനു ശബരിമല തീര്‍ഥാടകര്‍ വരുന്ന വഴിയാണിത്. ഓണം പ്രമാണിച്ച് നിരവധി സ്വദേശി, വിദേശ ടൂറിസ്റ്റുകള്‍ മൂന്നാര്‍, തേക്കടി എന്നിവിടങ്ങളിലേക്കു വരുന്നതും ഇതുവഴിയാണ്. ശബരിമല യാത്രക്കാരുടെ തിരക്ക് ആരംഭിക്കും മുമ്പ് റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.