വണ്ടിപ്പെരിയാര്‍: എന്‍.സി.സിയുടെ കോട്ടയം ഗ്രൂപ്പിന് കീഴിലെ പരിശീലന കേന്ദ്രത്തിനായി റവന്യൂ വകുപ്പ് സ്ഥലം അളന്നുതിരിച്ചു. വള്ളക്കടവിന് സമീപം മഞ്ചുമല വില്ളേജില്‍ സര്‍വേ നമ്പര്‍ 182ല്‍പ്പെട്ട സ്ഥലമാണ് താലൂക്ക് സര്‍വേയറുടെ നേതൃത്വത്തില്‍ അളന്നത്. അഞ്ചേക്കര്‍ സ്ഥലമാണ് എന്‍.സി.സി അധികൃതര്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. മാസങ്ങള്‍ക്ക് മുമ്പ് ബ്രിഗേഡിയര്‍ ചാക്കോയുടെ നേതൃത്വത്തില്‍ ഉന്നത കമാന്‍ഡോകള്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന്, സര്‍ക്കാറിന് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടും നല്‍കി. ഇതിനിടയില്‍ പരുന്തന്‍പാറക്ക് സമീപവും സ്ഥലം കണ്ടത്തെിയെങ്കിലും വിനോദ സഞ്ചാര മേഖലക്ക് തിരിച്ചടിയാകുമെന്നതിനാല്‍ ജനകീയ പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്ന് പുതിയ സ്ഥലം കണ്ടത്തൊന്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തിയതിന്‍െറ അടിസ്ഥാനത്തിലാണ് വള്ളക്കടവിന് സമീപം റവന്യൂ ഭൂമി എന്‍.സി.സിക്ക് നല്‍കാന്‍ തീരുമാനമായത്. പ്രാഥമികഘട്ടം എന്ന നിലക്ക് സ്ഥലം അളന്ന് തിട്ടപ്പെടുത്തല്‍ മാത്രമാണ് കഴിഞ്ഞദിവസം നടന്നത്. എന്‍.സി.സിയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സനല്‍കുമാര്‍, എന്‍.സി.സി കോട്ടയം ഗ്രൂപ് കമാന്‍ഡര്‍ സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലം അളന്നുതിരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.