തൊടുപുഴ: ജില്ലയിലെ ആദിവാസി മേഖലകളില്‍ സര്‍ക്കാര്‍ ഫണ്ട് വിനിയോഗത്തില്‍ വ്യാപക ക്രമക്കേടും അഴിമതിയും. കോളനികളില്‍ നടപ്പാക്കിയ സ്വയംപര്യാപ്ത ഗ്രാമം പദ്ധതി, ഇടമലക്കുടിയിലെ ഏലം കൃഷി, ഭൂരഹിത പുനരധിവാസ പദ്ധതി എന്നിവയില്‍ ക്രമക്കേടുകള്‍ കണ്ടത്തെിയതിന്‍െറ പശ്ചാത്തലത്തില്‍ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളില്‍ കൂടുതല്‍ അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി എ.വി. ജോര്‍ജ് നിര്‍ദേശം നല്‍കി. സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി വി.എന്‍. സജിയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഇടമലക്കുടിയിലെ ആദിവാസികളുടെ ഉന്നമനത്തിനു കുടിയോട് ചേര്‍ന്ന 300 ഹെക്ടറില്‍ ഏലം കൃഷിക്കും 300 ഹെക്ടറില്‍ വനവത്കരണത്തിനുമുള്ള പദ്ധതിക്കാണ് കേന്ദ്ര സര്‍ക്കാര്‍ വനംവകുപ്പ് വഴി ഫണ്ട് നല്‍കിയത്. ജീവനക്കാര്‍ ഫണ്ട് വെട്ടിച്ചതായി ചൂണ്ടിക്കാട്ടി മൂന്നാര്‍ ഡി.എഫ്.ഒ ആയിരുന്ന കെ.ജെ. സാമുവല്‍ മൂന്നാര്‍ പൊലീസില്‍ തെളിവ് സഹിതം പരാതി നല്‍കിയിരുന്നു. വനംവകുപ്പിന്‍െറ വിജിലന്‍സ് അന്വേഷണത്തില്‍ 1.28 കോടി ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തതായാണ് കണ്ടത്തെിയത്. വിഷയത്തില്‍ അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. പട്ടികജാതി കോളനികളില്‍ നടപ്പാക്കിയ സ്വയംപര്യാപ്ത ഗ്രാമം പദ്ധതിയിലും ക്രമക്കേട് കണ്ടത്തെി. ഒമ്പതു പദ്ധതികളില്‍ എട്ടിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇവിടങ്ങളില്‍ വന്‍ ക്രമക്കേടുകളാണ് സ്പെഷല്‍ ബ്രാഞ്ച് കണ്ടത്തെിയത്. സ്വയംപര്യാപ്ത ഗ്രാമം തട്ടിപ്പില്‍ അറസ്റ്റ് ഉടനുണ്ടാകുമെന്ന് ഇടുക്കി എസ്.പി കെ.വി. ജോര്‍ജ് വ്യക്തമാക്കി. ഭൂരഹിത പുനരധിവാസ പദ്ധതിയില്‍ പുരയിടത്തിനു പകരം നിലം വാങ്ങി നല്‍കിയ സംഭവത്തില്‍ റിപ്പോര്‍ട്ട് ഉടന്‍ എസ്.പിക്ക് സമര്‍പ്പിക്കുമെന്ന് സ്പെഷല്‍ ബ്രാഞ്ച് അറിയിച്ചു. സ്വന്തമായി വീടും സ്ഥലവുമില്ലാത്ത നിര്‍ധനരായ പട്ടികജാതിക്കാര്‍ക്ക് പദ്ധതിപ്രകാരം ഭൂമി വാങ്ങി നല്‍കിയതില്‍ തട്ടിപ്പ് നടന്നതായാണ് കണ്ടത്തെിയത്. പദ്ധതിയില്‍ ക്രമക്കേട് നടന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നതെന്നും രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് കൈമാറുമെന്നും സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ‘മാധ്യമ’ത്തോട് പറഞ്ഞു. ആദിവാസി മേഖലകളില്‍ കോടികള്‍ ചെലവഴിച്ചിട്ടും ഒരു പ്രയോജനവും ഉണ്ടായിട്ടില്ളെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.