ക്ഷേമ പെന്‍ഷനുകള്‍ നേരിട്ട് എത്തിത്തുടങ്ങി; ഓണാരവം തീര്‍ത്ത് വീടുകള്‍

അടിമാലി: ക്ഷേമ പെന്‍ഷനുകള്‍ മുന്‍കൂറായി എത്തിയതോടെ വീടുകള്‍ ഓണാരവത്തിലായി. വാര്‍ധക്യത്തിന്‍െറ അവശതകളിലും മറ്റ് ദുരിതത്തിലും കഴിയുന്നവര്‍ക്ക് സര്‍ക്കാറിന്‍െറ നടപടി വലിയ ആശ്വാസമായി. നേരത്തേ പോസ്റ്റുമാന്‍ വഴിയായിരുന്നു ക്ഷേമ പെന്‍ഷനുകള്‍ വീടുകളിലത്തെിച്ചിത്. ഇത് ബാങ്ക് വഴി ആക്കിയതോടെ കിടപ്പുരോഗികളടക്കമുള്ളവര്‍ ദുരിതത്തിലായി. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാനാണ് ക്ഷേമപെന്‍ഷനുകള്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ വീടുകളിലത്തെിച്ച് നല്‍കുന്ന പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചത്. അടിമാലി പഞ്ചായത്ത്തല വിതരണം ഇരുമ്പുപാലം മുണ്ടികുന്നേല്‍ മുഹമ്മദിനും ഭാര്യ ഫാത്തിമക്കും 6,000 രൂപ വീതമാണ് പെന്‍ഷനായി വീട്ടിലത്തെിച്ചത്. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്മിത മുനിസ്വാമി പണം കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ കെ.എസ്. സിയാദ്, മേരി യാക്കോബ്, അംഗങ്ങളായ മക്കാര്‍ ബാവ, തമ്പി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. ശനിയാഴ്ച വീട്ടിലത്തെി തുക നല്‍കിയപ്പോള്‍ അവരുടെ കണ്ണ് നിറഞ്ഞു. കടുത്ത അവശതക്കിടയിലും കൈയില്‍കിട്ടിയ ആയിരത്തിന്‍െറയും അഞ്ഞൂറിന്‍െറയും നൂറിന്‍െറയും നോട്ടുകള്‍ വിറക്കുന്ന കൈകളില്‍ എണ്ണി തിട്ടപ്പെടുത്തി. അടിമാലി സഹകരണ ബാങ്കിന് കീഴില്‍ മൂവായിരത്തോളം കുടുംബങ്ങള്‍ക്ക് അടുത്ത ദിവസങ്ങളിലായി പെന്‍ഷനുകള്‍ വീട്ടിലത്തെിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ജോലിക്കാരുടെ ക്ഷാമവും നിലവിലെ തൊഴില്‍ ക്രമീകരണവും വകവെക്കാതെയാണ് പലസംഘങ്ങളും നാടിന്‍െറ ആഘോഷത്തിനുള്ള പെന്‍ഷനുകള്‍ വീടുകളില്‍ എത്തിക്കുന്നത്. കുമാരമംഗലം: സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ സഹകരണ ബാങ്കുകള്‍ വഴി ഗുണഭോക്താക്കളുടെ വീടുകളില്‍ എത്തിക്കുന്ന പദ്ധതിയില്‍ കുമാരമംഗലം സഹകരണ ബാങ്ക് വഴി നടത്തുന്ന പെന്‍ഷന്‍ വിതരണോദ്ഘാടനം തവതാരി കോട്ടപ്പുറത്തിന് നല്‍കി ബാങ്ക് പ്രസിഡന്‍റ് അഡ്വ. സി.എം. കുഞ്ഞുമുഹമ്മദ് നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് നിസാര്‍ പഴേരി, ബാങ്ക് വൈസ് പ്രസിഡന്‍റ് പി.എസ്. സുരേഷ്, ബോര്‍ഡ് മെംബര്‍മാരായ കെ.കെ. മനോജ്, ഒ.വി. ബിജു, എം.എം. മാത്യു, കെ.കെ. സുലോചന എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.