സ്വകാര്യ ബസുകളില്‍ പൂക്കള്‍ കയറ്റുന്നത് യാത്രക്കാര്‍ക്കു വിനയാകുന്നു

പീരുമേട്: ദേശീയപാത 183ല്‍ കുമളിയില്‍നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകളില്‍ പൂക്കള്‍ കയറ്റുന്നതു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നു. ബസിന്‍െറ ഉള്ളില്‍ മുന്‍വശത്തും പിന്‍വശത്തും കാര്യറുകളിലും പിന്നിലെ സീറ്റുകളില്‍ പൂര്‍ണമായും പൂക്കള്‍ നിറച്ചാണു കൊണ്ടുപോകുന്നത്. തമിഴ്നാട്ടില്‍നിന്ന് കുമളിയില്‍ എത്തിക്കുന്ന പൂക്കളാണ് വന്‍തോതില്‍ ബസില്‍ കൊണ്ടുപോകുന്നത്. ആസ്ത്മ, അലര്‍ജി, ഹൃദ്രോഗം എന്നിവയുള്ളവര്‍ക്ക് പൂക്കളുടെ മണം അസഹനീയമാണ്. പൂക്കളിലെ പുഴുക്കള്‍ യാത്രക്കാരുടെ മേല്‍ കയറുന്നതും പതിവാണ്. യാത്രികര്‍ക്ക് ശ്വാസംമുട്ടല്‍ ഉള്‍പ്പെടെയുള്ള അസ്വസ്ഥകള്‍ ഉണ്ടാകുന്നതായും യാത്രക്കാര്‍ പറഞ്ഞു. ബസിനുള്ളില്‍ വിവിധയിനം പൂക്കളുടെ മണം തങ്ങിനില്‍ക്കുന്നതും യാത്രക്കാരെ ബാധിക്കുന്നു. വന്‍തോതില്‍ ലഗേജ് ഇനത്തില്‍ വരുമാനം ലഭിക്കുന്നതിനാല്‍ പൂക്കള്‍ കയറ്റാന്‍ ജീവനക്കാരും തയാറാകുന്നു. ബസിനുള്ളില്‍ പൂക്കള്‍ കയറ്റുന്നതു തടയാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.