മുട്ടം എന്‍ജിനീയറിങ് കോളജ് സംഘര്‍ഷം; ആറുപേര്‍ക്കെതിരെ കേസ്

മുട്ടം: എസ്.എഫ്.ഐ പ്രവര്‍ത്തകരും വിരുദ്ധ വിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ആറുപേര്‍ക്കെതിരെ കേസെടുത്തു. നിബില്‍ നല്‍കിയ പരാതിയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരായ സെബിന്‍ വര്‍ഗീസ്, ഷാഹുല്‍ അഭിജിത്, ശരത്ത് എന്നിവര്‍ക്കെതിരെയും വിരുദ്ധ വിഭാഗത്തില്‍പെട്ട നിബില്‍, ഇര്‍ഷാദ് എന്നിവര്‍ക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. അഭിജിത് നല്‍കിയ പരാതിയിലാണ് നിബില്‍, ഇര്‍ഷാദ് എന്നിവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഞായറാഴ്ച വൈകീട്ട് കോടതിക്കവലയില്‍ വെച്ചാണ് എസ്.എഫ്.ഐ പ്രവര്‍ത്തകരും എസ്.എഫ്.ഐ വിരുദ്ധ വിഭാഗവും ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ വിട്ട വിദ്യാര്‍ഥിയായ നിബിലിന് തലക്ക് പരിക്കേറ്റിരുന്നു. മുട്ടത്തുനിന്ന് മ്രാലയിലുള്ള താമസസ്ഥലത്തേക്ക് ബൈക്കില്‍ പോകുമ്പോള്‍ കോടതി കവലയില്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. നാലുപേര്‍ ചേര്‍ന്ന് നിബിലിനെയും ഇര്‍ഷാദിനേയും മര്‍ദിച്ചു. ചോര വാര്‍ന്ന് റോഡരികില്‍ കിടന്ന നിബിലിനെ മുട്ടം എസ്.ഐ ടി.കെ. സുകുവിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തൊടുപുഴ ആശുപത്രിയിലത്തെിച്ചത്. സംഭവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകനായ സെബിന്‍ വര്‍ഗീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും രാത്രി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. പ്രവര്‍ത്തകരെ മര്‍ദിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ തിങ്കളാഴ്ച മുട്ടം എന്‍ജിനീയറിങ് കോളജില്‍ പഠിപ്പുമുടക്കി. സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ എഴുപതോളം പൊലീസുകാരെയും സ്ഥലത്ത് വിന്യസിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.