ഭൂമിപതിവ് കമ്മിറ്റികള്‍ പുന$സംഘടിപ്പിക്കും –മന്ത്രി

നെടുങ്കണ്ടം: താലൂക്ക് ഭൂമിപതിവ് കമ്മിറ്റികള്‍ പുന$സംഘടിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. നിലവിലെ അപേക്ഷകള്‍ക്ക് പുറമേ പുതിയ അപേക്ഷ സ്വീകരിക്കാനും അന്തിമ തീരുമാനമെടുക്കാനും രണ്ടുവര്‍ഷം കൊണ്ട് ഭൂമി അളന്ന് തിട്ടപ്പെടുത്തി പട്ടയം നല്‍കാനും റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. അഖിലേന്ത്യാ കിസാന്‍സഭ ഇടുക്കി ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന കര്‍ഷക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന ഭൂമി സംബന്ധമായ മുഴുവന്‍ അപേക്ഷകളും തീര്‍പ്പാക്കും. മാനദണ്ഡങ്ങള്‍ക്ക് വിധേയമായി കെട്ടിടം നിര്‍മിക്കാന്‍ അനുമതി നല്‍കും. ഭൂരഹിതര്‍ക്ക് ഭൂമി നല്‍കും. എന്നാല്‍, സ്വന്തമായി ഭൂമി ഉള്ളവര്‍ വീണ്ടും അപേക്ഷിച്ചാല്‍ പരിഗണിക്കില്ല. 3000 കോടിയുടെ ക്ഷേമ പെന്‍ഷനുകള്‍ ഓണത്തിന് മുമ്പ് വിതരണം ചെയ്യും. റവന്യൂ റിക്കവറി സംബന്ധിച്ച പശ്നങ്ങള്‍ പരിഹരിക്കുന്നത് പരിഗണനയിലാണ്. കാലാവസ്ഥാ വ്യതിയാനവും വന്യമൃഗങ്ങളുടെ ആക്രമണവും വിലത്തകര്‍ച്ചയും മൂലം പ്രതിസന്ധിയിലായ കര്‍ഷകരുടെ പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും മന്ത്രി അറിയിച്ചു. മൂന്നുദിവസത്തെ സമ്മേളനം സമാപിച്ചു. കര്‍ഷക സമ്മേളനത്തില്‍ കിസാന്‍സഭ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സി.എ. ഏലിയാസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സത്യന്‍ മൊകേരി, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്‍, ഇ.എസ്. ബിജിമോള്‍ എം.എല്‍.എ, കിസാന്‍സഭ സംസ്ഥാന സെക്രട്ടറി മാത്യു വര്‍ഗീസ്, സി.പി.ഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം സി.യു. ജോയി, പി.കെ. സദാശിവന്‍, ജോയി അമ്പാട്ട്, ബെന്നി മാത്യു എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.