രാജാക്കാട്: കാലാവസ്ഥാ വ്യതിയാനവും മഴയുടെ ലഭ്യതക്കുറവും മൂലം ഹൈറേഞ്ചില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. വെള്ളമില്ലാതായതോടെ കര്‍ക്കടകത്തിലും മലയോര ജനതക്ക് കുഴല്‍കിണറുകള്‍ നിര്‍മിച്ചു കുടിവെള്ളം കണ്ടെത്തേണ്ട സ്ഥിതിയാണ്. മഞ്ഞും തണുപ്പും പ്രകൃതിഭംഗിയും കാര്‍ഷിക സമൃദ്ധികൊണ്ടും സമ്പന്നമായിരുന്ന ഹൈറേഞ്ചില്‍ കാലാവസ്ഥാ വ്യതിയാനം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കാര്‍ഷിക മേഖലയടക്കം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. വര്‍ഷകാലത്തടക്കം വേണ്ട രീതിയില്‍ മഴ ലഭിക്കാത്തതും വേനല്‍ക്കാലത്ത് അതികഠിനമായ ചൂടും കടുത്ത ജലക്ഷാമത്തിനും വഴിയൊരുക്കുകയാണ്. യൂക്കാലിപ്റ്റ്സ് മരങ്ങളുടെ അതിവ്യാപനവും പ്രകൃതി ചൂഷണവും കൊണ്ട് ഉണ്ടായിരിക്കുന്ന കാലാവസ്ഥാ വ്യതിയാനവും മൂലം കുഴല്‍കിണറുകളുടെ നിര്‍മാണം ഇവിടങ്ങളില്‍ വ്യാപകമായിരിക്കുകയാണ്. സാധാരണയായി നിലനിന്നിരുന്ന ഭൂഗര്‍ഭജലം നിലവില്‍ എട്ട് മീറ്ററോളം താഴ്ന്നു പോയിട്ടുണ്ടെന്നാണ് പുതിയ പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യം നിലനില്‍ക്കുമ്പോള്‍ ആഴമേറിയ കുഴല്‍ കിണറുകള്‍ വീണ്ടും താഴ്ത്തുന്നത് ഭൂഗര്‍ഭ ജലം കൂടുതല്‍ ആഴത്തിലേക്ക് പോകാന്‍ കാരണമാകും. ഇതുമൂലം മണ്ണിന്‍െറ ഘടനക്ക് വ്യത്യാസമുണ്ടാകുകയും വെള്ളം മണ്ണില്‍ താഴ്ന്ന് ഇറങ്ങാതെ ഒഴുകിപ്പോകുകയും കിണറുകളിലേക്കുള്ള ഉറവച്ചാലുകള്‍ അപ്രത്യക്ഷമാകുകയും ചെയ്യും. കുഴല്‍കിണറുകള്‍ വ്യാപകമാകുന്നതോടെ ഭാവിയില്‍ കടുത്ത വരള്‍ച്ചയും ജലക്ഷാമവും അടക്കം നേരിടേണ്ട അവസ്ഥയാണ് ഹൈറേഞ്ചില്‍ സംജാതമാകുന്നത് എന്നാണ് പാരിസ്ഥിതിക പ്രവര്‍ത്തകര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.