മലയോരത്തും തോട്ടം മേഖലയിലും വ്യാജമദ്യ നിര്‍മാണം വ്യാപകം

തൊടുപുഴ: ഓണക്കാലത്ത് മലയോരത്തും തോട്ടം മേഖലയിലും വ്യാജമദ്യം ഒഴുകാനിടയുണ്ടെന്ന ഇന്‍റലിജന്‍സിന്‍െറ മുന്നറിയിപ്പിനെ തുടര്‍ന്ന് കലക്ടറുടെ സാന്നിധ്യത്തില്‍ പൊലീസ്-എക്സൈസ് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം ഇടുക്കിയില്‍ ചേര്‍ന്നു. ശക്തമായ നടപടിയുമായി മുന്നോട്ടു പോകാന്‍ കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. എല്ലാ താലൂക്കിലും തഹസില്‍ദാര്‍മാരെ ഉള്‍പ്പെടുത്തി പ്രത്യേക സ്ക്വാഡിനെ പരിശോധനക്ക് ചുമതലപ്പെടുത്തി. അവധി ദിവസങ്ങളിലും എക്സൈസ്, പൊലീസ് സംയുക്ത പരിശോധന ഉണ്ടാകും. ജില്ലയിലെ സ്കൂള്‍, പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ പ്രത്യേക പി.ടി.എ വിളിച്ചുചേര്‍ത്ത് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മദ്യത്തിന്‍െറയും ലഹരിമരുന്നിന്‍െറയും ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവത്കരണം നല്‍കുന്നതിനും യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. എക്സൈസ് എന്‍ഫോഴ്സ്മെന്‍റിന്‍െറ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന്‍െറ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചതായി എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ കെ.എ. നെല്‍സണ്‍ പറഞ്ഞു. ആദിവാസി മേഖലകളിലും മലയോര മേഖലയിലും പ്രത്യേക നിരീക്ഷകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തോട്ടം മേഖല കേന്ദ്രീകരിച്ച് വ്യാജവാറ്റ് വ്യാപകമാകുന്നതായി എക്സൈസ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചസാഹചര്യത്തില്‍ ഈ മേഖലകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനത്തിനാണ് ഇപ്പോള്‍ മുന്‍ തൂക്കം നല്‍കുന്നത്. ഇതിന്‍െറ ഭാഗമായി ജില്ലയിലെ അതിര്‍ത്തി ചെക് പോസ്റ്റുകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ കഴിഞ്ഞദിവസം എക്സൈസ് സെന്‍ട്രല്‍ സോണ്‍ ജോ. കമീഷണര്‍ ഡി. സന്തോഷ് കുമളിയിലത്തെിയിരുന്നു. ഇതുകൂടാതെ, രണ്ട് സ്ട്രൈക്കിങ് ഫോഴ്സ് ടീമിനെയും എക്സൈസ് ജില്ലയില്‍ നിയോഗിച്ചിട്ടുണ്ട്. ഹൈറേഞ്ച്-ലോറേഞ്ച് മേഖല തിരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. ഇതിനിടെ തമിഴ്നാട്ടില്‍ നിന്നടക്കം സ്പിരിറ്റ്് രഹസ്യ കേന്ദ്രങ്ങളില്‍ എത്തിച്ച് നിറം ചേര്‍ത്ത് മദ്യമാക്കുന്ന സംഘങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ബദല്‍ ബാറുകളുടെ പ്രവര്‍ത്തനമാണ് എക്സൈസും പൊലീസും നേരിടുന്ന പ്രധാന വെല്ലുവിളി. ഹൈറേഞ്ച് മേഖലകളില്‍ ചെറിയ പീടികകളാണ് മദ്യവില്‍പന കേന്ദ്രങ്ങള്‍. പുറമെ നിന്നത്തെുന്നവര്‍ക്ക് സംശയം തോന്നാത്ത രീതിയിലാണ് ഇവരുടെ വില്‍പന. മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരി വസ്തുക്കളുടെ കടുത്ത ശേഖരണം എന്നിവ തടയുന്നതിന് പൊതുജനങ്ങളുടെയും വിവിധ സംഘടനകളുടെയും ഇതര വകുപ്പുകളുടെയും സഹായം എക്സൈസ് തേടിയിട്ടുണ്ട്. യോഗത്തില്‍ എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍, നാര്‍കോട്ടിക് ഡിവൈ.എസ്.പി, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.