വണ്ടിപ്പെരിയാര്‍: പ്രകൃതിയോട് മനുഷ്യന്‍െറ കനിവില്ലായ്മയുടെ നേര്‍ക്കാഴ്ചയുമായി വിദ്യാര്‍ഥിയുടെ ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയമായി. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥി അഭിഷേക് ആദിത്യയാണ് പ്രദര്‍ശനം ഒരുക്കിയത്. 168 ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നത്. ജൈവവൈവിധ്യം നിറഞ്ഞ സത്രം മേഖലയിലെ മാലിന്യ നിക്ഷേപം പ്രകൃതിയെ കാര്‍ന്നുതിന്നുന്ന ചിത്രം കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി. റോഡരികിലെ മാലിന്യ, പ്ളാസ്റ്റിക് മാലിന്യം, പുഴകളിലും അരുവികളിലും കുന്നുകൂടുന്ന മാലിന്യം, മണ്ണിടിച്ചു നിരത്തല്‍, മരംമുറി എന്നിവയുടെയും പ്രകൃതിഭംഗിയും അഭിഷേകിന്‍െറ ചിത്രങ്ങള്‍ക്ക് വിഷയമാണ്. ആറാം ക്ളാസില്‍ പഠിക്കു മ്പോള്‍ മുതല്‍ പ്രകൃതിയെ സ്നേഹിച്ചു തുടങ്ങിയ അഭിഷേകിന്‍െറ മൂന്നാമത് ഫോട്ടോ പ്രദര്‍ശനമാണിത്. പെരിയാര്‍ വന്യജീവി സങ്കേതത്തിന്‍െറ പരിസ്ഥിതി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ ശേഖരിക്കുന്നത് ശ്രദ്ധയില്‍പെട്ട പിതാവും മറയൂര്‍ സര്‍ക്കാര്‍ സ്കൂളിലെ പ്രധാനാധ്യാപകനുമായ എസ്.ടി. രാജ് സമ്മാനിച്ച നിക്കോണ്‍ പി. 520 കാമറയും സുഹൃത്തിന്‍െറ കാനോണ്‍ 1100 ഡി കാമറയുമാണ് അഭിഷേകിന്‍െറ കൂട്ടുകാര്‍. മാതാവ് ലീമ പെരിയാര്‍ എല്‍.പി സ്കൂള്‍ അധ്യാപികയാണ്. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രദര്‍ശനം ഇ.എസ്. ബിജിമോള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഷീല കുളത്തിങ്കല്‍ അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.